India

ഒരു കുടുംബത്തിലെ 17 പേര്‍ക്ക് കോവിഡ് ; ഹോട്ട്‌ സ്‌പോട്ടായി സിവാന്‍

ഡല്‍ഹിയിലെ സ്‌റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബീഹാറില്‍ ഒരു കുടുംബത്തിലെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിഹാറിലെ സിവാനിലാണ് സംഭവം. ഈ കുടുംബത്തിലെ ഒരംഗം നേരത്തെ ഒമാനില്‍ നിന്നെത്തിയിരുന്നു. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിലെ മറ്റെല്ലാവര്‍ക്കും രോഗബാധ ഉണ്ടെന്ന് കണ്ടെത്തിയത്. 

ഇതോടെ സിവാന്‍ ബീഹാറിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറി. സിവാനില്‍ നാല് സ്ത്രീകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബഗുസരായി സ്വദേസികളായ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 15 നും 18 നും ഇടയില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ബീഹാറില്‍ കോവിഡ് ബാധിതരുടെ എണ്ണം 39 ല്‍ നിന്നും 51  ആയി ഉയര്‍ന്നു. 

ഡല്‍ഹിയിലെ സ്‌റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മൂന്ന് പേരും കാന്‍സര്‍ രോഗികളാണ്. രാജ്യത്ത് കൊവിഡ് ബോധിച്ചവരുടെ എണ്ണം 5865 ആയി. മരണം 169 ആയി. ഇന്‍ഡോറില്‍ ഒരു ഡോക്ടറും ഇന്ന് മരിച്ചു. 24 മണിക്കൂറിനകം 20 പേരാണ് രാജ്യത്ത് മരിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്