പ്രതീകാത്മക ചിത്രം 
India

ഒരു മാസം മുന്‍പ് കുട്ടി മരിച്ചു, മന്ത്രവാദം കാരണമെന്ന് നാട്ടുകാര്‍; 55 കാരിയുടെ മുടി മുറിച്ചു, നാട് ചുറ്റിച്ച് ഗ്രാമവാസികള്‍

മന്ത്രവാദി എന്ന് സംശയിച്ച് 55കാരിയെ ഗ്രാമത്തിലൂടെ നിര്‍ബന്ധിച്ച് നടത്തിച്ച് അപമാനിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മന്ത്രവാദി എന്ന് സംശയിച്ച് 55കാരിയെ ഗ്രാമത്തിലൂടെ നിര്‍ബന്ധിച്ച് നടത്തിച്ച് അപമാനിച്ചതായി പരാതി. സ്ത്രീയുടെ പരാതിയില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു.

ഝാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലാണ് സംഭവം. ഗ്രാമ പുരോഹിതന്റെ നേതൃത്വത്തില്‍ കൊമ്പാകേര ഗഞ്ചുതോലി ഗ്രാമത്തിലെ ഗ്രാമവാസികള്‍ യോഗം ചേര്‍ന്നാണ് 55 കാരിയെ മന്ത്രവാദിയായി ചിത്രീകരിച്ചത്. 

ഒരു മാസം മുന്‍പ് ആണ്‍കുട്ടി മരിച്ചത് ഇവര്‍ മന്ത്രവാദം നടത്തിയത് കൊണ്ടാണ് എന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. കുപിതരായ സ്ത്രീകള്‍ 55കാരിയെ ശിക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

55കാരിയുടെ മുടി മുറിച്ച ശേഷമാണ് നടത്തിച്ചത്. തുടക്കത്തില്‍ ഗ്രാമവാസികളുടെ രോഷത്തിന് വിധേയമാകേണ്ടി വരുമെന്ന് കരുതി പ്രതികരിച്ചില്ല. തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് സ്ത്രീ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 49 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ 9 പേരെ അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

13 സ്വർണം, 17 വെള്ളി, 9 വെങ്കലം! ​കോമൺവെൽത്ത് ​ഗെയിംസിലെ ഇന്ത്യൻ കുതിപ്പ്; മെഡൽ പട്ടിക അറിയാം

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച് കസറി' 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!