(പ്രതീകാത്മക ചിത്രം) 
India

ഒരു ലക്ഷം രൂപ നല്‍കിയില്ല; അമ്മയെ മകന്‍ ഇഷ്ടികകൊണ്ട് തലക്കടിച്ചു കൊന്നു 

രു ലക്ഷം രൂപ നല്‍കാന്‍ വിസ്സമ്മതിച്ചതിനെത്തുടര്‍ന്ന് അമ്മയെ മകന്‍ ഇഷ്ടകകൊണ്ട് തലക്കടിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: ഒരു ലക്ഷം രൂപ നല്‍കാന്‍ വിസ്സമ്മതിച്ചതിനെത്തുടര്‍ന്ന് അമ്മയെ മകന്‍ ഇഷ്ടകകൊണ്ട് തലക്കടിച്ച് കൊന്നു. 66 വയസ്സുള്ള വൃദ്ധയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരജ് കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വയലില്‍ കൃഷി ചെയ്യുന്നതിനിടെയാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്. മൂന്ന് തവണ ഇഷ്ടികകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയെ കാണാനില്ലെന്ന് നീരജ് സഹോദരന്‍മാരോട് പറഞ്ഞു. അന്വേഷിച്ചപ്പോള്‍ മൃതദേഹം വയലില്‍ കണ്ടെത്തുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നീരജ് കുടുങ്ങിയത്. ചോദ്യം ചെയ്യലിനിടയില്‍ അമ്മയെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. വീട് പ്ലാസ്റ്റര്‍ ചെയ്യാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്നും ബാങ്കില്‍ പണമുണ്ടായിട്ടും ഇത് നല്‍കാന്‍ അമ്മ വിസ്സമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT