പ്രതീകാത്മക ചിത്രം 
India

ഒളിച്ചോടിയ സഹോദരിയെയും കാമുകനെയും കൊന്ന് കെട്ടിത്തൂക്കി, സാക്ഷിയായ സഹോദരനെയും കൊലപ്പെടുത്തി; തുമ്പായത് ഒരേ പോലത്തെ സംഭവം

ഇളയ സഹോദരിയെയും കാമുകനെയും സഹോദരന്‍ കൊലപ്പെടുത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ ദുരഭിമാന കൊല. ഇളയ സഹോദരിയെയും കാമുകനെയും സഹോദരന്‍ കൊലപ്പെടുത്തി. ഇതിന് സാക്ഷിയായ മറ്റൊരു സഹോദരനയെും വിനീതും സംഘവും കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ വിനീത് ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സാമ്പല്‍ ജില്ലയിലാണ് സംഭവം. ജൂലൈ ഒന്നിന് സഹോദരി സുഖിയയെയും കാമുകനും ബന്ധുവുമായ ബണ്ടിയെയും കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒളിച്ചോടിയ ഇരുവരും ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം വിനീതിന്റെ സഹോദരന്‍ കുല്‍ദീപിനെയും സമാനമായ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ സംശയം ബലപ്പെടുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിനീതും സുഹൃത്തുക്കളും കുടുങ്ങിയത്. ചോദ്യം ചെയ്യലില്‍ വിനീത് കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനാണ് ഇളയ സേേഹാദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയതെന്നും വിനീത് മൊഴി നല്‍കി. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇങ്ങനെ ചെയ്തത്. സംഭവത്തിന് ദൃക്‌സാക്ഷിയായ സഹോദരന്‍ കുല്‍ദീപ് കൊലപാതകത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് സഹോദരനെയും കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വിനീത് പറയുന്നു.

കൊലപാതകത്തിന് സഹായിച്ച സുഹൃത്തുക്കള്‍ക്ക് 2.5 ലക്ഷം രൂപയാണ് വിനീത് പ്രതിഫലമായി നല്‍കിയത്.മൂന്നുപേരെയും കൊല്ലാന്‍ ഉപയോഗിച്ച കയര്‍ പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് സഹായിച്ചതിന് സുഹൃത്തുക്കള്‍ക്ക് നല്‍കിയ പണവും കണ്ടെടുത്തതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT