പ്രതീകാത്മക ചിത്രം 
India

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ 45 കാരിയെ കഴുത്തു മുറിച്ച് കൊന്നു, മൃതദേഹം കനാലില്‍ തളളി; കാബ് ഡ്രൈവര്‍ പിടിയില്‍, മൊബൈല്‍ ഫോണ്‍ 'തുമ്പായി' 

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ 45കാരിയെ കാബ് ഡ്രൈവര്‍ കഴുത്തുമുറിച്ച് കൊന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ 45കാരിയെ കാബ് ഡ്രൈവര്‍ കഴുത്തുമുറിച്ച് കൊന്നു. മൃതദേഹം കനാലില്‍ തളളിയനിലയില്‍ കണ്ടെത്തി.സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വെളളിയാഴ്ച കൊല്‍ക്കത്തയിലാണ് സംഭവം. കാബ് ഡ്രൈവറും സ്ത്രീയും പരിചയക്കാരാണ്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

45കാരിയായ ലക്ഷ്മി ദാസാണ് കൊല്ലപ്പെട്ടത്. കാബ് ഡ്രൈവറായ ശിവ് ശങ്കര്‍ ദാസ് ലക്ഷ്മിയില്‍ നിന്ന് 30000 രൂപ കടമായി വാങ്ങിയിരുന്നു. കൂടുതല്‍ തുക തരണമെന്ന ആവശ്യം ലക്ഷ്മി നിരാകരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

ദക്ഷിണ കൊല്‍ക്കത്തയിലെ ചാരു മാര്‍ക്കറ്റില്‍ വീട്ടു ജോലികള്‍ ചെയ്ത് വരികയായിരുന്നു ലക്ഷ്മി. വെളിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് സംഭവം. വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അന്വേഷണം തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

ലക്ഷ്മിയെ കാണാതായതിനെ കുറിച്ച് കുടുംബാംഗങ്ങള്‍ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ പറയാന്‍ ശിവ് ശങ്കര്‍ തയ്യാറായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കുകയും ചെയ്തു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT