പ്രതീകാത്മക ചിത്രം 
India

ഓണ്‍ലൈനിലൂടെ വൈന്‍ ഓര്‍ഡര്‍ ചെയ്തു, ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശം ; യുവതിക്ക് നഷ്ടമായത് 40,000 രൂപ

ഓണ്‍ലൈനില്‍ കണ്ട വൈന്‍ വില്‍പ്പനശാലയുടെ നമ്പറിലേക്ക് വിളിച്ച് യുവതി മൂന്നു കുപ്പി വൈന്‍ ഓര്‍ഡര്‍ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഓണ്‍ലൈനിലൂടെ വൈന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നഷ്ടമായത് 40,300 രൂപ. വൈറ്റ്ഫീല്‍ഡ് സ്വദേശിനിക്കാണ് പണം നഷ്ടമായത്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ കടകളില്‍ പോകുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ചായിരുന്നു യുവതി ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ നല്‍കിയത്. 

ഓണ്‍ലൈനില്‍ കണ്ട വൈന്‍ വില്‍പ്പനശാലയുടെ നമ്പറിലേക്ക് വിളിച്ച് യുവതി മൂന്നു കുപ്പി വൈന്‍ ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ സ്വീകരിച്ചയാള്‍ വൈന്‍ വീട്ടിലെത്തിച്ചു നല്‍കാമെന്ന് അറിയിച്ചു. ഇതിന് പണം മുന്‍കൂട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടു. യുവതി ഇക്കാര്യം അംഗീകരിച്ചു. 

വൈനിന് 1300 രൂപ വിലയാകുമെന്ന് അറിയിച്ചു. തുടര്‍ന്ന് അയാള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ച ശേഷം ഒരു ക്യു.ആര്‍. കോഡ് യുവതിയുടെ മൊബൈലിലേക്ക് അയച്ചു. ഇതു സ്‌കാന്‍ ചെയ്താല്‍ വൈനിന്റെ വില കൈമാറാന്‍ കഴിയുമെന്നും പറഞ്ഞു. 

എന്നാല്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്ത് അര മണിക്കൂറിനുള്ളില്‍ 40,300 രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടുവെന്ന് യുവതി പറഞ്ഞു. ഇതോടെ ഓര്‍ഡര്‍ സ്വീകരിച്ചയാളെ തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയി. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT