പ്രതീകാത്മക ചിത്രം 
India

ഓണ്‍ലൈന്‍ ചീട്ടുകളിയില്‍ പാപ്പരായി; 27കാരന്‍ തൂങ്ങിമരിച്ച നിലയില്‍ 

ഓണ്‍ലൈന്‍ ചീട്ടുകളിയില്‍ പണം നഷ്ടപ്പെട്ട് പാപ്പരായ 27 കാരന്‍ തൂങ്ങിമരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ ചീട്ടുകളിയില്‍ പണം നഷ്ടപ്പെട്ട് പാപ്പരായ 27കാരന്‍ തൂങ്ങിമരിച്ച നിലയില്‍. കോയമ്പത്തൂര്‍ രാധാകൃഷ്ണന്‍ സ്ട്രീറ്റിലെ ആര്‍  മദന്‍ കുമാറാണ് മരിച്ചത്. ശീരനായ്ക്കന്‍പാളയത്തെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായിരുന്നു കുമാറെന്ന് സുഹൃത്ത് പറഞ്ഞു. പലരില്‍നിന്നും പണം കടം വാങ്ങിയിരുന്നു. ചിലര്‍ക്ക് തിരിച്ചുനല്‍കാനും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാവാം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

പത്താംക്ലാസ് വരെ പഠിച്ച കുമാര്‍ സ്വകാര്യബാങ്കിന്റെ കൗണ്ടംപാളയം ശാഖയില്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനായ കുമാര്‍ മദ്യത്തിനും അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആറുമാസം മുമ്പ് കുമാര്‍ സാമിചെട്ടിപാളയത്തെ വാടകവീട്ടിലേക്ക് മാറിയിരുന്നു. കെട്ടിടനിര്‍മാണത്തൊഴിലാളിയായ അച്ഛന്‍ എസ് രവിയും അമ്മ മനോമണിയും ഒപ്പമുണ്ടായിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടരമണിയോടെ വീട്ടില്‍നിന്ന് പോയ കുമാര്‍ സാധാരണപോലെ വൈകീട്ട് വീട്ടില്‍ തിരിച്ചുവന്നില്ല. വെള്ളിയാഴ്ചയും വീട്ടിലെത്തിയില്ല. ശീരനായിക്കന്‍പാളയത്തെ വീട്ടില്‍ ആദ്യം മനോമണിയാണ് മകനെ അന്വേഷിച്ച് എത്തിയത്. വീടിന്റെ വാതിലില്‍ മുട്ടിനോക്കിയപ്പോള്‍ പ്രതികരണമുണ്ടായില്ല. അവിടെയെത്തിയ ബന്ധു വേലുസ്വാമി കതക് ഇടിച്ചുതുറന്നപ്പോള്‍ കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മദ്യക്കുപ്പിയും കീടനാശിനിക്കുപ്പിയും അകത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടമായതാകാം ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു.ആര്‍ എസ് പുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT