India

കടക്കെണി മൂലം ബിജെപി ടീഷര്‍ട്ട് ധരിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

മരണസമയത്ത് രാജു ധരിച്ച ടി ഷര്‍ട്ടില്‍ 'ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുക' എന്ന് എഴുതിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിജെപിയുടെ ടീഷര്‍ട്ട് ധരിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് 38 കാരനായ രാജു തല്‍വാരെ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. രാവിലെ 11 മണിയോടെ ജല്‍ഗോണിലെ ഇയാളുടെ വീട്ടില്‍ തന്നെയാണ് കര്‍ഷകന്‍ തൂങ്ങി മരിച്ചത്. 

മരണസമയത്ത് രാജു ധരിച്ച ടി ഷര്‍ട്ടില്‍ 'ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുക' എന്ന് എഴുതിയിരുന്നു. രാജുവിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും കടക്കെണിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ 20 വര്‍ഷമായി സംസ്ഥാനം നേരിടുന്ന കാര്‍ഷിക പ്രതിസന്ധിയാണ് ഇതിലൂടെ പുറത്ത് വരുന്നത്. ഇതോടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 16000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്ന കണക്കുമായി ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് എന്‍സിപിയും കോണ്‍ഗ്രസും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

'അതെന്താ അത്ഭുതമാണോ...?' കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെക്കുറിച്ച് കെ സുധാകരന്‍

അംബാനിയെ മറികടന്ന് അദാനി; ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍

മധുരത്തിനോടുള്ള കൊതി കുറയ്ക്കാം

'ജാലവിദ്യക്കാരന്‍ ഒടുവില്‍ പിടിക്കപ്പെട്ടു; നിങ്ങളല്ല രാജ്യം, സൈന്യമെന്നാല്‍ ബിജെപിയല്ല'; രാഹുല്‍ മാപ്പുപറയണമെന്ന് രാജ്‌നാഥ് സിങ്

SCROLL FOR NEXT