India

ബിജെപി എംപിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു, 20 ലക്ഷം തട്ടി 

എസ്ബിഐ അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം എംപിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു : കര്‍ണാടക ബിജെപി നേതാവും എംപിയുമായ ശോഭ കരന്തലജെയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. എസ്ബിഐ അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം എംപിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തു. എസ്ബിഐ ഡല്‍ഹി പാര്‍ലമെന്റ് ശാഖയില്‍ നിന്നാണ് പണം നഷ്ടമായത്. 

നാലു ദിവസം മുമ്പാണ് പണം നഷ്ടപ്പെട്ടതെങ്കിലും ശോഭ ഇക്കാര്യം അറിഞ്ഞത് ഇന്നലെയാണ്. ശോഭ കരന്തലജെ മൊബൈല്‍ഫോണില്‍ നെറ്റ് ബാങ്കിംഗ് നടത്തുമ്പോഴായിരുന്നു ഹാക്കര്‍മാര്‍ പണം തട്ടിയെടുത്തത്. 

ശോഭ കരന്തലജെ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസില്‍ പരാതി നല്‍കി. എംപിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹൈക്ക് ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; മലയാളി യുവതി മരിച്ചു

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അധ്യാപകന്‍; പുറത്താക്കാന്‍ ഉത്തരവിട്ട് വിസി

സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; പ്രിയദര്‍ശനും പ്രീതി സിന്റയും ഉള്‍പ്പെടെ 18 പുതിയ അംഗങ്ങള്‍