India

കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല കൂറുള്ള നായയെന്ന് കോണ്‍ഗ്രസ് നേതാവ് 

ഇന്നുമുതല്‍ ഇന്ത്യയിലെ ജനങ്ങളെല്ലാം വാജുഭായ് വാല എന്ന പേര് നായ്ക്കള്‍ക്കിടും. ഇത്രയധികം ഒരു നേതാവിനോടോ പാര്‍ട്ടിയോടോ കൂറുള്ള ഒരാളും ഇന്ത്യയിലുണ്ടാവില്ലെന്നും സഞ്ജയ് നിരുപം

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഒത്താശ നല്‍കിയതിന് പിന്നാലെ ഗവര്‍ണര്‍ വാജുഭായ് വാലയെ നായയോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം.ഇന്നുമുതല്‍ ഇന്ത്യയിലെ ജനങ്ങളെല്ലാം വാജുഭായ് വാല എന്ന പേര് നായ്ക്കള്‍ക്കിടും. ഇത്രയധികം ഒരു നേതാവിനോടോ പാര്‍ട്ടിയോടോ കൂറുള്ള ഒരാളും ഇന്ത്യയിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരിപത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ട്വിറ്ററില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസസിന് ഗവര്‍ണര്‍മാരെ ബഹുമാനിക്കാനറിയില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. അധികാരം ലഭിക്കുമെന്ന് ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് കാണിക്കുന്ന അഹങ്കാരത്തിന് ജനങ്ങള്‍ തന്നെ തിരിച്ചടി നല്‍കുമെന്നും ജാവദേക്കര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT