India

കറുത്തതാണെന്ന് പറഞ്ഞ് കളിയാക്കിയതില്‍ ദേഷ്യം; യുവതി ബന്ധുവിന്റെ വീടുതാമസത്തിനുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അഞ്ച് പേരെ കൊന്നു

ഇത് കഴിച്ച് നാല് കുട്ടികളും ഒരു പ്രായമായ ആളും മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റുത്ത നിറമാണെന്ന് പറഞ്ഞ് കളിയാക്കി നാണം കെടുത്തിയതിന്റെ ദേഷ്യത്തില്‍ യുവതി വീട്ടിലെ പരിപാടിയ്ക്കുണ്ടാക്കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അഞ്ച് പേരെ കൊന്നു. മഹാരാഷ്ട്രയിലെ റയ്ഗ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ബന്ധുവിന്റെ വീടുതാമസ ചടങ്ങിലെ ഭക്ഷണത്തിലാണ് യുവതി വിഷം കലര്‍ത്തിയത്. 

ജൂണ്‍ 18 നാണ് സംഭവമുണ്ടാകുന്നത്. പ്രാഗ്യ സര്‍വേസ് എന്ന സ്ത്രീയാണ് കളിയാക്കലുകളില്‍ മനംമടുത്ത് കടുംകൈ ചെയ്തത്. മഹധ് ഗ്രാമത്തിലുള്ള പ്രാഗ്യയുടെ ബന്ധു സുഭാഷ് മാനെയുടെ വീടുതാമസത്തിനുള്ള് വിളമ്പാന്‍ വെച്ചിരുന്ന ഭക്ഷണത്തിലാണ് ഇവര്‍ കീടനാശിനി ചേര്‍ത്തത്. ഇത് കഴിച്ച് നാല് കുട്ടികളും ഒരു പ്രായമായ ആളും മരിച്ചു. ഏകദേശം 80 ഓളം ആളുകളാണ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. ഇതില്‍ പലരും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംഭവത്തില്‍ നടന്ന പൊലീസ് അന്വേഷണത്തിലാണ് യുവതിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. വീട്ടുകാരുമായുള്ള പ്രശ്‌നമാണ് ഭക്ഷണത്തില്‍ വിഷം കലക്കാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. 120 പേര്‍ക്കാണ് ഭക്ഷണം കഴിച്ച് അസുഖം വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT