India

കഴിഞ്ഞതെല്ലാം കഴിഞ്ഞു; ചൈനയോടൊപ്പം നില്‍ക്കാനാണ് തിബറ്റുകാര്‍ക്ക് ആഗ്രഹമെന്ന് ദലൈലാമ

ഞങ്ങള്‍ ഒരിക്കലും ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല. ചൈനയോടൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: തിബറ്റുകാര്‍ ചൈനയില്‍നിന്നു സ്വതന്ത്രമാകാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ വികസനം കൂടുതല്‍ അനിവാര്യമാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ വ്യക്തമാക്കി. ചൈനയും ടിബറ്റു തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സുദൃഢമായ ബന്ധമാണുള്ളത്. അദ്ദേഹം ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഏര്‍പ്പെടുത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

ഞങ്ങള്‍ ഒരിക്കലും ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല. ചൈനയോടൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കൂടുതല്‍ വികസനം ഞങ്ങള്‍ക്ക് വേണം. അതേസമയം തങ്ങളുടെ പൈതൃകത്തെയും സംസ്‌കാരത്തെയും ചൈന ബഹുമാനിക്കണമെന്നും ആദ്ദേഹം പറഞ്ഞു

ഇനി ഭൂതകാലത്തെ പറ്റി പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് ഭാവിയെ പറ്റി സംസാരിക്കാമെന്നും ദലൈലാമ പറഞ്ഞു. വ്യത്യസ്തമായ സംസ്‌കാരവും പൈതൃകവുമാണ് ടിബറ്റിന് ഉള്ളത്. ചൈന അത് മാനിക്കണമെന്നും ദലൈലാമ പറഞ്ഞു. അവരുടെ രാജ്യത്തെ ചൈനക്കാര്‍ സ്‌നേഹിക്കുന്നു. ടിബറ്റന്‍ ജനത ടിബറ്റിനെയും സ്‌നേഹിക്കുന്നു. ഇടയ്ക്കിടെ ഞങ്ങള്‍ കലഹിച്ചിട്ടുണ്ടെങ്കിലും വളരെ അടുത്ത ബന്ധമാണ് ചൈനയും തിബറ്റും തമ്മിലുള്ളത്. ചൈനയില്‍ ഏതാനും ദശകങ്ങളായി എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. രാജ്യം ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണെന്നും ദലൈലാമ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT