ജാവേദ് അഹമ്മദ് 
India

കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിളിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിളിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജാവേദ് അഹമ്മദ് എന്ന കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഷോപിയാനിലെ ദന്‍ഗമില്‍ വെടികൊണ്ട് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. 

കച്ച്ദ്വാരയിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് തീവ്രവാദികള്‍ ജാവേദിനെ തട്ടിക്കൊണ്ട് പോയത്. നാല് പേരടങ്ങിയ സംഘമായിരുന്നു ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്. ഏപ്രിലില്‍ അഞ്ച് തീവ്രവാദികളെ സുരക്ഷാ സൈന്യം കൊലപ്പെടുത്തിയത് ഈ ഗ്രാമത്തില്‍ വെച്ചായിരുന്നു. പ്രദേശത്ത് ശക്തമായ തെരച്ചില്‍ നടത്തിയെങ്കിലും കോണ്‍സ്റ്റബിളിനെ കണ്ടെത്താനായിരുന്നില്ല. 

അടുത്തിടെ പുല്‍വാമയില്‍ നിന്നും തട്ടിക്കൊണ്ട് പോയ ഔറന്‍ഗസേബ് എന്ന സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റംസാന്‍ മാസത്തില്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിരുന്ന വെടിനിറുത്തല്‍ റദ്ദാക്കാന്‍ സൈന്യം തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്