India

കശ്മീരില്‍ മഞ്ഞിടിച്ചില്‍ ; മൂന്ന് സൈനികര്‍ അടക്കം എട്ടുപേര്‍ മരിച്ചു

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വടക്കന്‍ കശ്മീരില്‍ നിരവധിസ്ഥലങ്ങളില്‍ മഞ്ഞിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികരടക്കം എട്ടുപേര്‍ മരിച്ചു. ഒരു സൈനികനെ കാണാതായി. മച്ച്‌ലി സെക്ടറിലെ സൈനിക ക്യാംപിനു സമീപമാണ് മഞ്ഞിടിഞ്ഞത്. മഞ്ഞിടിച്ചിലില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
 
കഴിഞ്ഞ 48 മണിക്കൂറിനിടെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വടക്കന്‍ കശ്മീരില്‍ നിരവധിസ്ഥലങ്ങളില്‍ മഞ്ഞിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സോന്‍മാര്‍ഗില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ അഞ്ച് ഗ്രാമീണര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേരാണ് മഞ്ഞിനടിയില്‍പെട്ടത്.

രാത്രി മുഴുവന്‍ നീണ്ടുനിന്ന രക്ഷാപ്രപവര്‍ത്തനത്തിലൂടെ നാലുപേരെ രക്ഷപ്പെടുത്തുകയായിരുന്നു. കനത്ത ഹിമപാതത്തില്‍ നിരവധി സൈനികര്‍ അകപ്പെടുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT