India

കസാഖിസ്ഥാന്‍ എണ്ണപ്പാടത്ത് തദ്ദേശീയരുമായി സംഘര്‍ഷം, മലയാളികള്‍ ഉള്‍പ്പെടെ 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി; സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി മുരളീധരന്‍

കസാഖിസ്ഥാനില്‍ എണ്ണപ്പാടത്ത് മലയാളികള്‍ ഉള്‍പ്പെടെ നൂറ്റിയമ്പതിലേറെ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂര്‍ സുല്‍ത്താന്‍: കസാഖിസ്ഥാനില്‍ എണ്ണപ്പാടത്ത് മലയാളികള്‍ ഉള്‍പ്പെടെ നൂറ്റിയമ്പതിലേറെ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ടെങ്കിസ് എണ്ണപ്പാടത്താണ് ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നത്. അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു.

ഇന്നലെ രാവിലെ മുതലാണ് എണ്ണപ്പാടത്തെ തൊഴിലാളികളായ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നത്. തദ്ദേശീയരുമായുളള സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ ദുരിതത്തിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശീയരായ തൊഴിലാളികള്‍ വിദേശ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയാണെന്ന് ഇന്ത്യക്കാര്‍ പറയുന്നു.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT