പ്രതീകാത്മക ചിത്രം 
India

കാമുകിയുമായി അടുത്ത് ഇടപഴകുന്നത് സഹോദരന് സഹിച്ചില്ല, യുവാവിനെ കൊന്നു; 24കാരി അടക്കം മൂന്ന് പേര്‍ പിടിയില്‍, തുമ്പായത് കഴുത്തിലെ പാടുകള്‍

കാമുകന്റെ കൊലപാതകത്തില്‍ 24കാരിയും സഹോദരനും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാമുകന്റെ കൊലപാതകത്തില്‍ 24കാരിയും സഹോദരനും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

വെളളിയാഴ്ച വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. 23 കാരനായ സഹില്‍ ആണ് കൊല്ലപ്പെട്ടത്. യുവാവ് അബോധാവസ്ഥയില്‍ കിടക്കുന്നു എന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. കഴുത്തിലെ പരിക്കേറ്റ പാടില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വര്‍ഷയും സഹോദരനും കൂട്ടാളിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കണ്ട കാമുകന്റെ ബന്ധുക്കള്‍ വര്‍ഷയും സഹോദരനെയും തിരിച്ചറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

വര്‍ഷയെ കാണാന്‍ വന്ന സഹിലിനെ മൂവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് സഹോദരനും കൂട്ടാളിയും മദ്യപിക്കുകയായിരുന്നു. വര്‍ഷയുമായി അടുത്ത് ഇടപഴകാന്‍ ശ്രമിച്ച സഹിലിനെ സഹോദരന്‍ തടഞ്ഞു. ഇതേതുടര്‍ന്ന് ഉടലെടുത്ത വഴക്കിന് പിന്നാലെയായിരുന്നു പ്രകോപനം. സഹിലിനെ ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതികള്‍ കുറ്റ സമ്മതം നടത്തിയതായി ഡല്‍ഹി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT