India

കാര്‍ റേസര്‍ അശ്വിന്‍ മരിച്ച അപകടം ഫേസ്ബുക്ക് ലൈവില്‍ കൊടുത്ത യുവാവിനെതിരെ പ്രതിഷേധം

പ്രമുഖ കാര്‍ റേസിങ് താരം അശ്വിനും ഭാര്യയും മരിക്കാനിടയായ കാര്‍ അപകടം സാഡി സിന എന്ന് പേരുള്ള യുവാവാണ് ഫേസ്ബുക്കില്‍ നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രമുഖ കാര്‍ റേസിങ് താരം അശ്വിനും ഭാര്യയും മരിക്കാനിടയായ കാര്‍ അപകടം സാഡി സിന എന്ന് പേരുള്ള യുവാവാണ് ഫേസ്ബുക്കില്‍ നല്‍കിയത്. അപകടത്തില്‍പ്പെട്ട കാര്‍ കത്തിയെരിയുന്നതിന്റെ ദൃശ്യങ്ങളാണ് ഇയാള്‍ ലൈവായി നല്‍കിയത്. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണുള്ളത്. 

അശ്വിനും ഭാര്യ നിവേദിതയും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിനും പാല്തതിനും ഇടയില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ വന്‍ തീപെടുത്തമുണ്ടാവുകയും ചെയ്തു. തീയണച്ച ശേഷം കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടം നടക്കുമ്പോള്‍ അതുവഴി വന്ന യുവാവ് ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവ് ആയി നല്‍കുകയായിരുന്നു. 40 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏകദേശം 94000 പേരാണ് കണ്ടത്. വീഡിയോയ്‌ക്കൊപ്പം യുവാവിന്റെ ദൃസാക്ഷി വിവരണവും ഉണ്ടായിരുന്നു.

രണ്ടു പേരുടെ മരണത്തിനിടയാക്കിയ സംഭവമാണ് ലൈവായി നല്‍കിയതെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. രണ്ടു പേര്‍ അപകടത്തില്‍ പെടുന്നത് പ്രശ്‌സ്തിക്കായി ചിത്രീകരിച്ചു എന്ന് പലരും കുറ്റപ്പെടുത്തുന്നത്. കത്തുന്ന കാറിന്റെ അടുത്തു പോകുന്നത് അസാധ്യമാണെങ്കിലും പ്രശസ്തിക്ക് വേണ്ടി അത് പകര്‍ത്തുന്നത് അധാര്‍മികമാണെന്നാണ് വിമര്‍ശകരുടെ പക്ഷം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേതാക്കളുടെ 'പാർലമെന്ററി വ്യാമോഹം' തിരുത്താൻ സിപിഎം; തിരുത്തൽ രേഖ കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ വലിയ അഴിച്ചുപണിക്ക് വഴിവെച്ചേക്കും

ഖമേനിയുടെ വിലാപയാത്രയ്ക്ക് തുടക്കം; അന്തിമോപചാരമർപ്പിച്ച് ലക്ഷങ്ങൾ

ഇറങ്ങിപ്പോകുമെന്ന് ബാബുരാജ്, പുറത്ത് കാറ് കിടപ്പുണ്ട് എന്ന് ശ്വേത; ജനറല്‍ ബോഡിയില്‍ നടന്നത് വെളിപ്പെടുത്തി സീനത്ത്

'പച്ചവെള്ളം ചവച്ചു കുടിക്കണം', പഴമക്കാർ പറയുന്നതിന് പിന്നിലെ രഹസ്യം ഇതാണ്

വീട്ടിലിരിക്കുന്ന സ്വര്‍ണം വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം, മികച്ച പലിശ; വരുന്നു പരിഷ്‌കരിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം