India

കുംഭമേള റിക്രൂട്ട്‌മെന്റ്: 50,000 രൂപ ശമ്പളം, 21 വരെ അപേക്ഷിക്കാം 

ആസന്നമായ കുംഭമേള നടത്തിപ്പിനായി പ്രത്യേക റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ച് അലഹബാദിലെ പ്രയാഗ്‌രാജ് മേള അതോറിറ്റി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ആസന്നമായ കുംഭമേള നടത്തിപ്പിനായി പ്രത്യേക റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ച് അലഹബാദിലെ പ്രയാഗ്‌രാജ് മേള അതോറിറ്റി. 
കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 50000 രൂപയാണ് ശമ്പളം. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 21നകം ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണെന്ന് പ്രയാഗ്‌രാജ് മേള അതോറിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

പത്ത് ഒഴിവുകളിലേക്കാണ് നിയമനം. 2018 ജൂലായ് ഒന്നിന് 30 വയസ് കവിയാന്‍ പാടില്ലെന്നാണ് നിബന്ധന.  എം.ബി.എ/ പി.ജി.ഡി.എം/ എം.സി.എ, ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും മികച്ച പ്രാവീണ്യമുണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പ്രാവീണ്യം, ആശയ വിനിമയം, ടീം കോ-ഓഡിനേഷന്‍ പ്രാവീണ്യം തുടങ്ങിയവ  അഭികാമ്യം.അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ഓണ്‍ലൈനായി അപേക്ഷിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ബയോഡാറ്റ resume.kumbhald2019@gmail.com ലേക്ക് മെയില്‍ ആയി അയക്കാവുന്നതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT