India

കുടിച്ചു പൂസായി മോഷ്ടിക്കാന്‍ കയറി;ക്ഷീണിച്ച് ടെറസില്‍ കിടന്നുറങ്ങിപ്പോയി; പിടികൂടി പൊലീസ്

മോഷണം നടത്തിയ ശേഷം ടെറസില്‍ കിടന്നുറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  മോഷണം നടത്തിയ ശേഷം ടെറസില്‍ കിടന്നുറങ്ങിപ്പോയ കള്ളന്‍ പിടിയില്‍. ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരനായ മുത്തഴകനാണ് പിടിയിലായത്. ഇയാള്‍ തമിഴ്‌നാട് കൊളത്തൂര്‍ സ്വദേശിയാണ്. 

ബുധനാഴ്ച രാവിലെ വീട്ടുടമ വ്യായാമത്തിനായി ടെറസില്‍ കയറിയപ്പോഴാണ് മോഷ്ടാവിനെ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സമീപമുള്ള ബാഗ് പരിശോധിച്ചപ്പോള്‍ വീട്ടിലെ വിലപിടിച്ച വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

സ്ഥലത്തെത്തിയ പൊലീസ് മുത്തലഗനെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തു. ബാഗില്‍ നിന്നും മോഷണം നടത്തിയ വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയിലാണ് മോഷ്ടിക്കാനായി കയറിയതെന്നും മോഷണത്തിന് ശേഷം ടെറസില്‍ വിശ്രമിക്കുമ്പോള്‍ ഉറങ്ങി പോകുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. മോഷണത്തിന് മുന്‍പായി ഇയാള്‍ മദ്യപിച്ചിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

കടക്കെണിയിലായതോടെയാണ് മോഷണം നടത്താന്‍ തീരുമാനിച്ചതെന്ന് മുത്തലഗന്‍ പോലീസിനോട് പറഞ്ഞു. ഫുഡ് ഡെലിവറിയുമായി ചെല്ലുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്. പകല്‍ സമയങ്ങളില്‍ എത്തി വീടും സ്ഥലവും നോക്കിവെച്ച ശേഷം രാത്രിയെത്തി മോഷണം നടത്തുകയായിരുന്നുവെന്നും മുത്തലഗന്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം ( വീഡിയോ )

അഭിഷേക് ശർമ പന്തെറിത്താലും റെക്കോർഡ്! ഇതിഹാസ ക്ലബിൽ

16 വർഷത്തിന് ശേഷം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്ന വീടൊരുങ്ങി; പാലുകാച്ചലിനെത്തി ദിലീപും ഹരിശ്രീ അശോകനും

വാഗമണ്ണില്‍ ഭൂമാഫിയ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറി; റവന്യൂ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

ഇത് കത്തും, ആളിപ്പടരും...; 'ഗോസ്റ്റ് റൈഡര്‍' ആകാന്‍ റയാന്‍ ഗോസ്ലിങ്; വമ്പന്‍ പ്രഖ്യാപനവുമായി മാര്‍വല്‍