India

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണം: ഹിന്ദു മഹാസഭ സുപ്രീം കോടതിയില്‍

കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചതിനെതിരെ അഖിലഭാരത ഹിന്ദു മഹാസഭ സുപ്രീം കോടതിയെ സമീപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളരൂ: കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചതിനെതിരെ അഖിലഭാരത ഹിന്ദു മഹാസഭ സുപ്രീം കോടതിയെ സമീപിച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഭരണഘടനാ ലംഘനമാണെന്നാണ് ഹിന്ദു മഹാസഭയുടെ ആരോപണം. 

മെയ് 23ന് നടക്കുന്ന സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണണെന്നും ഹര്‍ജിയില്‍ പറയുന്നു. കുമാരസ്വാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി നിയമത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഹിന്ദുമഹാ സഭയ്ക്കുവേണ്ടി ഹാജരായ ബരുണ്‍ കുമാര്‍ സിന്‍ഹ പറയുന്നു

മെയ് 12ന്  നടന്ന തെരഞ്ഞടുപ്പില്‍ 104 സീറ്റ് നേടി ബിജെപി വലിയ ഒറ്റകക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് 78, ജെഡിഎസ് 37 സീറ്റുകള്‍ നേടിയിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായി ഇരുവരും സഖ്യം  രൂപികരിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി, ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പട്രോളിങിനിടെ സംശയം; ചോദ്യം ചെയ്യലിൽ പൊളിഞ്ഞത് ജ്വല്ലറികൾ കൊള്ളയടിക്കാനുള്ള വൻ പദ്ധതി; 3 പേർ പിടിയിൽ

ഇനി വടക്കന്‍ കേരളത്തില്‍ ട്രെയിനുകള്‍ കുതിക്കും; വരുന്നു 150 കിലോമീറ്റര്‍ സുരക്ഷാ വേലി

ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്ഷിപ്പ് അവസരം; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് അപേക്ഷിക്കാം

ടിജി മോഹൻദാസ് അറസ്റ്റിൽ, പേരുമാറ്റ ബിൽ ഇന്ന് പാർലമെന്റിൽ, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും; ഇന്നത്തെ അഞ്ചു പ്രധാന വാർ‌ത്തകൾ