പ്രതീകാത്മക ചിത്രം 
India

കൂടെ ജീവിക്കാന്‍ തയ്യാറല്ലെന്ന് ഭാര്യ; കുപിതനായ 28കാരന്‍ അഞ്ചും എട്ടു വയസ്സുളള മക്കളെ 300 അടി താഴ്ചയുളള മലയിടുക്കിലേക്ക് വലിച്ചെറിഞ്ഞു

തന്റെ കൂടെ ജീവിക്കാന്‍ തയ്യാറല്ലെന്ന ഭാര്യയുടെ നിലപാടില്‍ കുപിതനായ ഭര്‍ത്താവ് മക്കളെ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തന്റെ കൂടെ ജീവിക്കാന്‍ തയ്യാറല്ലെന്ന ഭാര്യയുടെ നിലപാടില്‍ കുപിതനായ ഭര്‍ത്താവ് മക്കളെ കൊലപ്പെടുത്തി. രണ്ടു മക്കളെ 300 അടി താഴ്ചയുളള മലയിടുക്കിലേക്ക് വലിച്ചെറിഞ്ഞാണ് 28കാരന്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ എ സിരന്‍ജീവിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് നാമക്കലിലെ കൊളളി ഹില്‍സിലാണ് സംഭവം. മക്കളെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. എട്ടുവയസും അഞ്ചുവയസുമുളള മക്കളെയാണ് സിരന്‍ജീവി കൊളളി ഹില്‍സില്‍ 300 അടി താഴ്ചയുളള മലയിടുക്കിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

ആറുമാസം മുന്‍പ് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയുമായി അകന്ന് കഴിയുകയാണ് സിരന്‍ജീവി. സാധാരണ തൊഴിലാളിയാണ് സിരന്‍ജീവി. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മക്കളെയും കൂട്ടി ഭാര്യ ഭാഗ്യം അച്ഛന്റെ വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം