India

കൂട്ടബലാത്സംഗത്തിനിരയായ പെ​ണ്‍​കു​ട്ടി​യെ ജീവനോടെ കത്തിച്ച സംഭവം : 16 പേർ അറസ്റ്റിൽ

വ്യാ​ഴാ​ഴ്ച രാ​ത്രി കൂട്ടബലാത്സംഗത്തിനിരയാക്കിയ പ​തി​നാ​ലു​കാ​രി​യെ വെ​ള്ളി​യാ​ഴ്ച യുവാക്കള്‍ ജീ​വ​നോ​ടെ ക​ത്തി​ക്കു​ക​യാ​യി​രു​ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഛത്ര: ജാ​ർ​ഖ​ണ്ഡി​ൽ കൂട്ടബലാത്സംഗത്തിനിരയായ പെ​ണ്‍​കു​ട്ടി​യെ ജീവനോടെ കത്തിച്ച സംഭവത്തിൽ 16 പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ ​ഗ്രാമ മുഖ്യനും ഉൾപ്പെടുന്നു. അദ്ദേഹമാണ് പെൺകുട്ടിയെ കൂട്ട ബലാൽസം​ഗം ചെയ്ത പ്രതികൾക്ക് 100 സിറ്റ് അപ് ശിക്ഷ വിധിച്ച് സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ചത്.  ഛത്ര ജില്ലയിലെ രാജ കേന്ദ് വ ​ഗ്രാമത്തിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. 

വ്യാ​ഴാ​ഴ്ച രാ​ത്രി കൂട്ടബലാത്സംഗത്തിനിരയാക്കിയ പ​തി​നാ​ലു​കാ​രി​യെ വെ​ള്ളി​യാ​ഴ്ച യുവാക്കള്‍ ജീ​വ​നോ​ടെ ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. മാതാപിതാക്കളുടെ കൺമുമ്പിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ഒ​രു വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ സ​മ​യം എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെ​ണ്‍​കു​ട്ടി​യെ പ്രതികൾ വീ​ട്ടി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന സം​ഘം പെ​ണ്‍​കു​ട്ടി​യെ വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു. 

സം​ഭ​വം അ​റി​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ഗ്രാ​മ​സ​ഭ​യി​ലും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളോ​ടും പ​രാ​തി​പ്പെ​ട്ടു. ​ഗ്രാമമുഖ്യൻ കുറ്റാ​രോ​പി​ത​രാ​യ യു​വാ​ക്ക​ൾ​ക്ക് 100 സി​റ്റ്-​അ​പ്പ് ശി​ക്ഷ വി​ധി​ച്ചു കാ​ര്യ​മൊ​തു​ക്കി. 50,000 രൂ​പ യു​വാ​ക്ക​ൾ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നു ന​ൽ​ക​ണ​മെ​ന്നും വി​ധി​ച്ചു. എ​ന്നാ​ൽ ശി​ക്ഷ വി​ധി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യ യു​വാ​ക്ക​ൾ വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളെ മ​ർ​ദി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യെ ജീ​വ​നോ​ടെ തീ ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT