India

കൂട്ടബലാല്‍സംഗക്കേസ് പ്രതി ഇരയായ പെണ്‍കുട്ടിയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊന്നു ; പ്രതികാരം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ

പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള ശത്രുതയാണ് പ്രതികാരത്തില്‍ കലാശിച്ചതെന്ന് കാസ്ഗഞ്ച് പൊലീസ് സൂപ്രണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : കൂട്ടബലാല്‍സംഗക്കേസ് പ്രതി ഇരയായ പെണ്‍കുട്ടിയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊലപ്പെടുത്തി. ബലാല്‍സംഗക്കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ അമാപൂരിലാണ് സംഭവം.

യാഷ് വീര്‍ എന്നയാളാണ് ക്രൂരമായ കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള ശത്രുതയാണ് പ്രതികാരത്തില്‍ കലാശിച്ചതെന്ന് കാസ്ഗഞ്ച് പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് യാഷ് വീറിന്റെ അച്ഛന്‍ മഹാവീര്‍ രാജ്പുതിനെ കൊലപ്പെടുത്തിയിരുന്നു. സാമ്പത്തിക തര്‍ക്കത്തിനൊടുവിലായിരുന്നു കൊല.

ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ജയിലിലായി. ഈ സമയത്താണ് യാഷ് വീര്‍ ബലാല്‍സംഗം ചെയ്തു എന്നാരോപിച്ച് പെണ്‍കുട്ടിയും അമ്മയും പൊലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് യാഷ് വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജയിലിലായിരുന്ന യാഷ് വീറിന് അടുത്ത ദിവസമാണ് ജാമ്യം ലഭിച്ചത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ യാഷ് വീര്‍ ട്രാക്റ്ററുമായി നേരെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT