India

കേരളത്തിന് പിന്നാലെ പഞ്ചാബും; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി അമരീന്ദര്‍ സിങ് സര്‍ക്കാര്‍

കേരളത്തിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന പഞ്ചാബിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: കേരളത്തിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന പഞ്ചാബിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. നിയമം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാര്‍ സഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

ആഴ്ചകള്‍ക്ക് മുന്‍പാണ് കേരള സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ലംഘിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി എന്ന് ചൂണ്ടിക്കാണിച്ചാണ് സഭയില്‍ പ്രമേയം പാസാക്കിയത്. ബിജെപിയുടെ പ്രതിനിധി ഒഴികെ പ്രതിപക്ഷം ഒന്നടങ്കം പ്രമേയത്തെ അനുകൂലിച്ചു.

കേരള മാതൃകയില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന മറ്റു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്തുകൊണ്ട് സഭയില്‍ പ്രമേയം കൊണ്ടുവരുന്നില്ല എന്ന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചിരുന്നു.കഴിഞ്ഞദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേരളത്തിന് പിന്നാലെ പഞ്ചാബും പ്രമേയം കൊണ്ടുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT