India

കൈയടികള്‍ വേണ്ട; പക്ഷെ ഞങ്ങളുടെ ശബ്ദം ഇല്ലാതാക്കരുത്; പ്രധാനമന്ത്രിയോട് ഡോക്ടര്‍മാര്‍

'ഞങ്ങള്‍ക്ക് നിങ്ങളുടെ കൈയടികളോ നന്ദിവാക്കുകളോ വേണ്ട. ഞങ്ങളുടെ അവകാശങ്ങളേയും ശബ്ദങ്ങളേയും ഹനിക്കാതിരുന്നാല്‍ മാത്രം മതി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്  കത്തയച്ച് ആരോഗ്യപ്രവര്‍ത്തകര്‍. ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടഴ്‌സ് അസോസിയേഷനാണ് (ആര്‍ഡിഎ) പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്.

രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ കത്തയച്ചിരിക്കുന്നത്.

'പിപിഇ, എന്‍ 95 മാസ്‌കുകള്‍, കൊവിഡ് 19 ടെസ്റ്റിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഞങ്ങളില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം ഉയര്‍ത്തിയതാണ്. ഉദ്യോഗസ്ഥര്‍ ഇതിനെ ഗൗരവമായി കാണണം. രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടുന്നത്.', കത്തില്‍ പറയുന്നു.എത്രയും പെട്ടെന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആര്‍ഡിഎ ജനറല്‍ സെക്രട്ടറി ഡോ. ശ്രീനിവാസ് രാജ്കുമാര്‍ പറഞ്ഞു.

'ഞങ്ങള്‍ക്ക് നിങ്ങളുടെ കൈയടികളോ നന്ദിവാക്കുകളോ വേണ്ട. ഞങ്ങളുടെ അവകാശങ്ങളേയും ശബ്ദങ്ങളേയും ഹനിക്കാതിരുന്നാല്‍ മാത്രം മതി. അത് മാത്രമാണ് ഏറ്റവും കുറഞ്ഞത് നിങ്ങള്‍ ആരോഗ്യമേഖലയോട് ഇപ്പോള്‍ ചെയ്യേണ്ടത്', ഡോ. ശ്രീനിവാസ് രാജ്കുമാര്‍ പറയുന്നു. നേരത്തെ നഴ്‌സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും അധികാരികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മുംബൈയിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് രോഗം പിടിപ്പെട്ടത് അധികാരികളുടെ അനാസ്ഥ കൊണ്ടാണെന്നാണ് യുഎന്‍എ പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT