India

കൊന്ന് കൈയും കാലും മുറിച്ച് പുഴയിൽ തള്ളിയത് അഞ്ച് പേരെ; ആൾമാറാട്ടം നടത്തി 'കൂളായി' ജീവിതം; സീരിയൽ കില്ലർ ഒടുവിൽ കുടുങ്ങി

കൊന്ന് കൈയും കാലും മുറിച്ച് പുഴയിൽ തള്ളിയത് അഞ്ച് പേരെ; ആൾമാറാട്ടം നടത്തി കൂളായി ജീവിതം; സീരിയൽ കില്ലർ ഒടുവിൽ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നിരവധി കൊലപാതക കേസുകളില്‍ പ്രതിയായി ഒന്‍പത് വര്‍ഷത്തോളം പൊലീസിനെ കബളിപ്പിച്ച് നടന്ന യുവാവ് ഒടുവില്‍ പിടിയിലായി. ഒന്‍പത് കൊല്ലത്തോളം ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ പൊലീസിനെ കബളിപ്പിച്ചത്.

അഞ്ച് കൊലപാതകങ്ങളില്‍ പ്രതിയായ അസ്ലം എന്ന അമന്‍ അബ്ദുല്‍ കരീം ആണ് അറസ്റ്റിലായത്. ഗുജറാത്തിലെ സൂറത്തിലുള്ള വെസുവില്‍ വച്ചാണ് ഇയാളെ പൊലീസ് പൊക്കിയത്. കൊലപാതകങ്ങള്‍ കൂടാതെ നിരവധി മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്.

ഒന്‍പത് വര്‍ഷമായി ലാല കമലേഷ് എന്ന പേരില്‍ ഭാര്യയും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു അസ്ലം. ഇയാളുടെ ഭാര്യ സ്വകാര്യ ആശുത്രിയില്‍ നഴ്‌സാണ്. ഇതേ ആശുപത്രിയില്‍ വാര്‍ഡ് ബോയ് ആയി ജോലി ചെയ്യുകയായിരുന്നു അസ്ലം.

സാമ്പത്തികമായി നല്ല നിലയിലുള്ള ഒരു കുടുംബത്തിലാണ് അസ്ലം ജനിച്ചത്. എന്നാല്‍ പിന്നീട് ഇയാള്‍ ഗുണ്ടാ സംഘത്തിനൊപ്പം ചേര്‍ന്ന് ട്രാക്റ്റര്‍ ഡ്രൈവര്‍മാരെ കൊന്ന് വാഹനം തട്ടിയെടുത്ത് മറിച്ചു വിറ്റാണ് കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടതെന്ന് പൊലീസ് പറയുന്നു.

2008ല്‍ ഇരട്ടക്കൊലപാതകങ്ങള്‍ നടത്തിയതാണ് ആദ്യ കേസ്. ഒരു ട്രാക്റ്റര്‍ ഡ്രൈവറേയും ഇയാളുടെ സഹായിയേയുമാണ് അസ്ലം കൊലപ്പെടുത്തിയത്. ഇരുവരേയും കൊന്ന ശേഷം കൈയും കാലും വെട്ടിമാറ്റി മൃതദേഹം പുഴയില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ കൊലപാതകത്തിന് പിന്നാലെ സമാനമായി മറ്റൊരു ട്രാക്ടര്‍ ഡ്രൈവറേയും കൊലപ്പെടുത്തി കൈകാല്‍ മുറിച്ച് ഇയാളും സംഘവും മൃതദേഹം കനാലില്‍ തള്ളി. അഞ്ചോളം ട്രാക്റ്ററുകളുടെ ഉടമയായ ആളായിരുന്നു ഇയാളുടെ നാലാമത്തെ ഇര. പിന്നീട് മറ്റൊരു ട്രാക്റ്റര്‍ ഡ്രൈവറേയും ഇയാള്‍ കൊലപ്പെടുത്തി. ഇരുവരേയും കൈയും കാലും മുറിച്ച് കാനലില്‍ തള്ളുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT