പ്രതീകാത്മകചിത്രം 
India

കൊറോണയെ തുരത്താന്‍ സ്വന്തം നാവ് ബ്ലേഡ് കൊണ്ട് മുറിച്ചു, യുവാവ് അബോധാവസ്ഥയില്‍; അന്ധവിശ്വാസം പിന്തുടരരുതെന്ന് ബിഎസ്എഫ് 

കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍ സ്വന്തം നാവ് മുറിച്ച് യുവാവ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍ സ്വന്തം നാവ് മുറിച്ച് യുവാവ്. മധ്യപ്രദേശിലെ മോറേന ജില്ലക്കാരനായ  വിവേക് ശര്‍മയാണ് വൈറസിനെ തുരത്താന്‍ നാവ് ബ്ലേയിഡ് കൊണ്ട് മുറിച്ചത്.

കഴിഞ്ഞ പതിനഞ്ച് മാസങ്ങളായി ഗുജറാത്തിലെ സുയ്ഗാമിലെ ഭവാനി മാത അമ്പലത്തില്‍ ജോലി ചെയ്ത് വരികയാണ് 20കാരനായ വിവേക്. സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയും നാവ് മുറിച്ച് കളഞ്ഞാല്‍ തന്റെ ഗ്രാമത്തില്‍ നിന്ന് കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍ കഴിയുമെന്ന് പറയുകയായിരുന്നുവത്രെ. തുടര്‍ന്ന് ഇയാള്‍ ഗുജറാത്തിലെ നടേശ്വരി മാതാ അമ്പലത്തിലെത്തി നാവ് മുറിക്കുകയായിരുന്നു. 

കൃത്യത്തിന് ശേഷം അബോധാവസ്ഥയിലായ യുവാവിനെ ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് രക്ഷിച്ചത്. വിവേക് ശര്‍മയെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡിനെ ചെറുക്കാന്‍ ഇത്തരത്തിലുളള അന്ധവിശ്വാസങ്ങള്‍ പിന്തുടരരുതെന്ന് ബിഎസ്എഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കര്‍ശനമായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സാമൂഹിക അകലം പാലിച്ചും മാസ്‌ക്കുകള്‍ ധരിച്ചും രോഗത്തെ തുരത്താമെന്നും  ബിഎസ്എഫ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി