India

കോക്പിറ്റില്‍ പുക കണ്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

മുംബൈയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പറന്ന വിമാനമാണ് തിരിച്ചിറക്കിയത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോക്പിറ്റില്‍ പുക കണ്ടതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പറന്ന വിമാനമാണ് തിരിച്ചിറക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15നു 155 യാത്രക്കാരുമായി പുറപ്പെട്ട എഐ 669 എയര്‍ ഇന്ത്യ വിമാനം മുംബൈ വിമാനത്തില്‍ തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്നിട്ട് 35 മിനിറ്റ് കഴിഞ്ഞപ്പോഴാണ് കോക്പിറ്റില്‍ പുക കണ്ടത്. വിമാനത്തില്‍നിന്നു സന്ദേശം ലഭിച്ചപ്പോള്‍ തന്നെ മുംബൈ വിമാനത്താവളത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നു.

അപകടമൊന്നും കൂടാതെ വിമാനം മുംബൈയില്‍ തിരിച്ചിറക്കാനായി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതരും മുംബൈ വിമാനത്താവള അധികൃതരും അറിയിച്ചു. വിമാനത്തിലെ യാത്രക്കാരെ വൈകിട്ട് 4.15നുള്ള മറ്റൊരു വിമാനത്തില്‍ ഭുവനേശ്വരിലെത്തിച്ചു. തകരാര്‍ സംഭവിച്ച സംഭവിച്ച വിമാനത്തില്‍ എയര്‍ ഇന്ത്യ വിദഗ്ധര്‍ പരിശോധന നടത്തുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

'അമ്മയുടെ ആ ധൈര്യം എനിക്കും കിട്ടി; ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം'

'സീരിയലിലേക്ക് വിളിച്ചിരുന്നു, പക്ഷെ ഞാന്‍ ചെയ്യില്ല'; കാരണം വെളിപ്പെടുത്തി രേണു സുധി

കോഴിക്കോട് ഐഐഎമ്മിൽ വിവിധ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ ഒഴിവുകൾ, സ്ഥിര ജോലി, മികച്ച ശമ്പളം; മാർച്ച് 10 വരെ അപേക്ഷിക്കാം

ആറുകോടി വരുമാനം കണ്ടെത്തണം; ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്

SCROLL FOR NEXT