India

കോളജ് വി​ദ്യാർത്ഥിനികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങൾ വ്യാപകമായി അശ്ലീല സൈറ്റിൽ; ടെക്കികൾ പിടിയിൽ

കോളജ് വി​ദ്യാർത്ഥിനികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങൾ വ്യാപകമായി അശ്ലീല സൈറ്റിൽ; ടെക്കികൾ പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കോളജ് വിദ്യാർഥിനികളുടെയും അധ്യാപികമാരുടേയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ വൻ തോതിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ബംഗളൂരുവിൽ ടെക്കികളായ അജയ് തനികാചലം (27) വികാസ് രഗോഥം (27) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ചിന്റെ സൈബർ വിങ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനികളുടേയും അധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു.

ബംഗളൂരുവിലെ കോളജ് വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും സാമൂഹിക മാധ്യമങ്ങളിലെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് അശ്ലീല വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാർഥിനികളും കോളജ് അധികൃതരും പൊലീസിൽ പരാതി നൽകുകയായിരുന്നു.

മുപ്പതിലേറെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT