India

കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും വൈഫൈ സംവിധാനവുമായി സര്‍ക്കാര്‍

യുവാക്കള്‍ക്ക് വൈഫൈ സംവിധാനം അനിവാര്യമാണെന്ന തിരിച്ചറിവും പഠനസാമഗ്രികള്‍ ഡൗണ്‍ലേഡ് ചെയ്യുന്നതിനു വേണ്ടിയുമാണ് സര്‍ക്കാര്‍ വൈഫൈ സംവിധാനം സംസ്ഥാനത്തിന്റെ എല്ലാ കോളേജുകളിലും ഒരുക്കാന്‍ തയ്യാറായത്

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന; ബീഹാറിന്റെ സ്ഥാപകദിനത്തില്‍ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും വൈഫൈ സംവിധാനം സ്ഥാപിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പദ്ധതിയുടെ ഉദ്ഘാടനത്തിന് ഇന്ന് തുടക്കമായി. 

ബീഹാറിന്റെ 102ാമത് സ്ഥാപകദിനമാണ് ഇന്ന്. നേരത്തെ നീതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും സ്ഥാപകദിനം ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു. സര്‍ക്കാരിന്റെ സദ്ഭരണത്തനായി കൊണ്ടുവന്ന ബജറ്റിലെ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വൈഫൈ സംവിധാനവുമായി രംഗത്തുവന്നത്. 

ഇന്നത്തെ സാഹചര്യത്തില്‍ യുവാക്കള്‍ക്ക് വൈഫൈ സംവിധാനം അനിവാര്യമാണെന്ന തിരിച്ചറിവും പഠനസാമഗ്രികള്‍ ഡൗണ്‍ലേഡ് ചെയ്യുന്നതിനു വേണ്ടിയുമാണ് സര്‍ക്കാര്‍ വൈഫൈ സംവിധാനം സംസ്ഥാനത്തിന്റെ എല്ലാ കോളേജുകളിലും ഒരുക്കാന്‍ തയ്യാറായത്.

ബീഹാര്‍ സ്ഥാപകദിനത്തില്‍ നരേന്ദ്രമോദിയും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയായിരുന്നു ബീഹാറി ജനതയ്ക്കുളള നരേന്ദ്രമോദിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

SCROLL FOR NEXT