India

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് എഡിബിയുടെ സഹായം; 11,000 കോടി രൂപ അനുവദിച്ചു

11,389 കോടി രൂപയാണ് മഹാമാരിയെ നേരിടുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എഡിബി അനുവദിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്ക് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ ധനസഹായം.11,389 കോടി രൂപയാണ് മഹാമാരിയെ നേരിടുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എഡിബി അനുവദിച്ചത്. വായ്പയായാണ് ഇന്ത്യക്ക് തുക അനുവദിച്ചത്.

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 30 ദിവസം പിന്നിട്ടിരിക്കുകയാണ്. കോവിഡ് മൂലം സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിലാണ് എഡിബിയുടെ സഹായം.

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിനും, ഇതൊടൊപ്പം സാമ്പത്തികമായി ദുര്‍ബലരായവരുടെ ക്ഷേമവും ലക്ഷ്യമിട്ടുളള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ അനുവദിച്ചതെന്ന് എഡിബി വ്യക്തമാക്കി. ഇന്ത്യയുമായി നിലനില്‍ക്കുന്ന സൗഹാര്‍ദ്ദപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ തുക വേഗത്തില്‍ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എഡിബി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി