India

'കോവിഡ് ബാധിതരെ പരിചരിക്കുന്നതിനിടയില്‍ സ്വന്തം കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സാധിക്കുന്നുണ്ടോ?'; നഴ്‌സിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് നരേന്ദ്രമോദി

കുടുംബത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും തന്റെ കടമയാണ് ചെയ്യുന്നതെന്നു ഛായ മറുപടി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ബാധിതരെ പരിചരിക്കുന്ന നഴ്‌സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോണില്‍ വിളച്ചായിരുന്നു മോദിയുടെ അഭിനന്ദനം. പുണെ നായിഡു ആശുപത്രിയിലെ നഴ്‌സായ ഛായ ജഗ്താപുമായി പ്രധാനമന്ത്രി നടത്തിയ ഫോണ്‍ സംഭാഷണം സമൂഹമാധ്യങ്ങളില്‍ വൈറലാണ്. 

വെള്ളിയാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് പുണെ നായിഡു ആശുപത്രിയിലെ നഴ്‌സ് ഛായാ ജഗ്താപിന് ഫോണ്‍ വിളിയെത്തിയതത്. പ്രധാനമന്ത്രി സംസാരിക്കുമെന്ന് ഉദ്യോഗസ്ഥ അറിയിച്ചു. പിന്നാലെ പ്രധാനമന്ത്രിയുടെ ശബ്ദമെത്തി. മറാഠിയിലാണ് പ്രധാനമന്ത്രി സംഭാഷണം ആരംഭിച്ചത്.

കോവിഡ് ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ സ്വന്തം കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സാധിക്കുന്നുണ്ടോയെന്നു പ്രധാനമന്ത്രിയുടെ ചോദ്യം. കുടുംബത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും തന്റെ കടമയാണ് ചെയ്യുന്നതെന്നു ഛായ മറുപടി നല്‍കി. രോഗികള്‍ പരിഭ്രാന്തരാകുന്നുണ്ടോയെന്ന് അടുത്ത ചോദ്യം. എപ്പോഴും അവരോടു സംസാരിക്കുകയും ആശ്വാസവാക്കുകള്‍ പറയാറുണ്ടെന്നും ഛായ പറഞ്ഞു.

കോവിഡ് ബാധിച്ച ഏഴ് പേരെ ചികിത്സിച്ച് സുഖപ്പെടുത്തുകയും ഒന്‍പത് പേര്‍ ചികില്‍സയിലിരിക്കുകയും ചെയ്യുന്ന പുണെ നായിഡു ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും ആശംസകള്‍ അറിയിച്ചാണ് മോദി സംഭാഷണം അവസാനിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മാക്കൂട്ടം ചുരം പാതയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപ്പെടുത്തി

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ