

അഭിനയത്തില്‍ നിന്നും സ്‌ക്രീനില്‍ നിന്നെല്ലാം ഏറെനാളുകളായി വിട്ടു നില്‍ക്കുകയാണ് സംയുക്ത വര്‍മ. എന്നാല്‍ സംയുക്തയെ മലയാളി ഒരിക്കലും മറക്കില്ല. മൂന്ന് വര്‍ഷം മാത്രമുണ്ടായിരുന്ന ആ കരിയറില്‍ രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ, അഭിനയിച്ചതില്‍ മിക്ക സിനിമകളും ഹിറ്റാക്കിയ നടിയാണ് സംയുക്ത.
യോഗയെക്കുറിച്ച്, യോഗ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റത്തെക്കുറിച്ചും സംയുക്ത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ യോഗയിലെ ചിട്ട തെറ്റിച്ചതിനെ തുടര്‍ന്നുണ്ടായ അസാധാരണമായൊരു അനുഭവം പങ്കുവെക്കുകയാണ് സംയുക്ത വര്‍മ. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:
അഷ്ടാംഗ വിന്യാസ പോലുള്ള ഡൈമാനിക് ആയ പ്രാക്ടീസുകള്‍ ചെയ്യുമ്പോള്‍ ജീവിത രീതിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരേണ്ടതുണ്ട്. അത് ചെയ്തിട്ടില്ലെങ്കില്‍ പലതും പ്രശ്‌നങ്ങളുണ്ടാകും. ഒരേ പോലുള്ള സ്വപ്‌നം കാണുകയൊക്കെ ചെയ്യും. അത്തരം ചില അനുഭവങ്ങളുണ്ടായിട്ടുണ്ട്.
മൈസൂരില്‍ രമേശ് ഷെട്ടിയുടെ ക്ലാസില്‍ വച്ചൊരു അനുഭവമുണ്ടായി. ഞങ്ങള്‍ പന്ത്രണ്ട് പേരോളം ഉണ്ടായിരുന്നു. ഒരു അമേരിക്കന്‍ വനിതയും കനേഡിയന്‍ പെണ്‍കുട്ടിയും ഗ്രീക്ക് പെണ്‍കുട്ടിയും ഉണ്ടായിരുന്നു. കന്നഡിഗയും തമിഴ്‌നാട്ടുകാരിയും ഉണ്ടായിരുന്നു. മാഷ് ഇവിടെ നോണ്‍ വെജ് കഴിക്കരുതെന്ന് പറഞ്ഞിരുന്നു. ശനിയാഴ്ച ക്ലാസ് തീരുന്ന ദിവസം എല്ലാവരും പിസ ഓര്‍ഡര്‍ ചെയ്തു. പുറം നാട്ടുകാരികളായവര്‍ക്ക് നോണ്‍വെജ് കഴിക്കണമെന്നൊക്കെയുണ്ട്. ഞങ്ങളെല്ലാവരും കഴിക്കുന്നവരാണ്. എല്ലാവരും പിസ കഴിച്ചു. അത് കഴിക്കാന്‍ പാടില്ലായിരുന്നു. മൈദയും ചീസുമൊന്നും ആ സമയത്ത് കഴിക്കാന്‍ പാടില്ല.
അന്ന് രാത്രി ഞങ്ങളെല്ലാം ഒരേ സ്വപ്‌നം കണ്ടു. അത് വല്ലാത്തൊരു അനുഭവമായിരുന്നു. ഞങ്ങളെല്ലാം കണ്ടത് നീണ്ട മുടിയുള്ളൊരു സ്ത്രീയെയായിരുന്നു. ആ സ്ത്രീ വേറൊരു സ്ത്രീയെ തലമുടി ചുറ്റിപ്പിടിച്ച് വലിച്ച് കൊണ്ടു പോവുകയാണ്. കാനഡയില്‍ വന്ന കുട്ടി സംയുക്തയാണ് അതെന്ന് കരുതി. സംയുക്ത എന്താണ് രാത്രി ഹാളിലൂടെ നടക്കുന്നതെന്ന് കരുതി. കറുത്ത മുടി കണ്ടതു കൊണ്ടാണ്. വിളിച്ചു നോക്കിയപ്പോള്‍ കണ്ടത് മുഖത്തിന്റെ പകുതിയില്‍ തൊലിയും മാംസവുമില്ല. പകുതി തലയോട്ടിയും പകുതി മുഖവും കണ്ണുമൊക്കെയായിട്ടാണ് കാണുന്നത്. ആ കുട്ടിയ്ക്ക് വല്ലാതെ പേടിയായി. വലിച്ചു കൊണ്ടു പോകുന്ന സ്ത്രീയ്ക്കും പകുതിയില്ല. ഹൊറര്‍ മൂവിയിലൊക്കെ കാണുന്നത് പോലെ.
അതേ പോലെ തന്നൊരു രൂപം ആ കുട്ടിയുടെ റൂം മേറ്റും കണ്ടു. ഇതുപോലെ തന്നെ കറുത്ത തലമുടിയുള്ളൊരു സ്ത്രീയെ ഒരു പയ്യനും കണ്ടു. സംയുക്തയാണെന്ന് അവന്‍ കരുതി. പക്ഷെ സംയുക്തയല്ലെന്ന് പിന്നെ മനസിലായി. ആ കുട്ടിയ്ക്ക് രാത്രി പനിച്ചു. അതേസമയം തന്നെ എന്റെ മുറിയില്‍ ഞാനും കണ്ടു. ഞങ്ങളെല്ലാവരും കണ്ടത് ഒരേ സമയത്താണ്. ഞാന്‍ ഭയങ്കരമായി പേടിച്ച രൂപമാണ് കണ്ടത്. ഞാന്‍ കണ്ടത് മുടിയൊക്കെ അഴിച്ചിട്ട്, ഞാന്‍ എന്നെ തന്നെ നോക്കിയിരിക്കുന്നതാണ്. കണ്ണാടിയാണോ എന്ന് കരുതി. പക്ഷെ ഞാന്‍ ശരിക്കും കണ്ടു എന്നെ തന്നെ നോക്കിയിരിക്കുന്നത്.
അത് ഞങ്ങളെല്ലാവരും പരസ്പരം പങ്കുവച്ചു. എനിക്ക് തോന്നുന്നത് പിസ പോലുള്ള ഭക്ഷണം ജഗ്ഗ് ഫുഡ് ആണ്. ഇത്രയും പ്രാക്ടീസൊക്കെ ചെയ്ത ശേഷം കഴിച്ചതിനാല്‍ വയറിന് എന്തെങ്കിലും സംഭവിച്ചതു കൊണ്ടാകാം. വയര്‍ വളരെ പ്രധാനപ്പെട്ടതാണ്. രാത്രി ഭക്ഷണം കഴിച്ചിട്ട് ഗ്യാസ് കയറിയാലും ഇതുപോലൊക്കെ സ്വപ്‌നം കാണും. ഞങ്ങളെല്ലാവരും ഒരേപോലെയുള്ള സ്വപ്‌നം കണ്ടു. പക്ഷെ ഇക്കാര്യം ഗുരുവിനോട് പറഞ്ഞില്ല. പറയാന്‍ പറ്റില്ലല്ലോ കഴിക്കരുതെന്ന് പറഞ്ഞത് കഴിച്ചെന്ന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates