അച്ഛന്റ ഭാര്യയുടെ അമ്മയെ മകന്‍ വിവാഹം കഴിച്ചു; അച്ഛന്‍ മകന് മരുമകന്‍, അച്ഛന്റെ മുന്‍ഭാര്യ മകളും! ചക്ക കുഴഞ്ഞ പോലൊരു ജീവിതം

ജീവിതത്തില്‍ സംഭവിച്ച പിഴവായിരുന്നു മാന്‍ഡിയുമായുള്ള വിവാഹമെന്ന് ബില്‍ പറഞ്ഞിട്ടുണ്ട്.
Bill Wyman and Mandy Smith
Bill Wyman and Mandy Smith
Updated on
2 min read

പലപ്പോഴും സിനിമകളെ വെല്ലുന്ന നാടകീയതയും ട്വിസ്റ്റുകളും നിറഞ്ഞതായിരിക്കും താരങ്ങളുടെ ജീവിതം. സിനിമയിലാണെങ്കില്‍ പോലും വിശ്വസിക്കാന്‍ സാധിക്കാത്ത അത്ര വിചിത്രവും അസാധാരണവുമായ കഥകള്‍ സെലിബ്രിറ്റികളുടെ ലോകത്തുണ്ട്. അത്തരത്തിലൊന്നാണ് വിഖ്യാത സംഗീതജ്ഞന്‍ ബില്‍ വൈമാന്റേത്.

ഹോളിവുഡ് റോം കോമുകളേയും ഇന്ത്യന്‍ സോപ്പ് ഓപ്പറകളേയും വെല്ലുന്നത്ര ട്വിസ്റ്റുകളും നാടകീയതും നിറഞ്ഞ ജീവിതമായിരുന്നു ബില്‍ വൈമാന്റേതും മകന്റേതും. അച്ഛനും മകനും മാത്രമായിരുന്നില്ല അവര്‍. മകന്‍ അച്ഛന്റെ അച്ഛനാവുകയും അച്ഛന്‍ മകന്റെ മരുമകനാവുകയും ചെയ്ത, കേള്‍ക്കുന്നവരെ നെറ്റിചുളിപ്പിക്കുന്നൊരു ജീവിതകഥ.

അറുപതികളില്‍ ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ആയ ദി റോളിംഗ് സ്‌റ്റോണിന്റെ സ്റ്റാര്‍ ബാസിസ്റ്റ് ആയിരുന്നു ബില്‍ വൈമാന്‍. 1962 മുതല്‍ 1993 വരെ അദ്ദേഹം ബാന്റിന്റെ ഭാഗമായിരുന്നു. ബാന്‍ഡിന്റെ 19 ആല്‍ബങ്ങളിലെ സ്ഥിരം സാന്നിധ്യം. സംഗീത ലോകത്തെ മിന്നും താരമായ ബില്ലിന്റെ വ്യക്തി ജീവിതം അതിസങ്കീര്‍ണമായിരുന്നു. മൂന്ന് തവണയാണ് ബില്‍ വിവാഹിതനായത്. മൂന്നും വലിയ ചര്‍ച്ചയായി മാറിയവ.

1959 ലാണ് ബില്‍ ആദ്യമായി വിവാഹം കഴിക്കുന്നത്. ഡയാന കോറിയായിരുന്നു ഭാര്യ. 1962 ല്‍ ഇരുവരുടേയും മകന്‍ സ്റ്റീഫന്‍ വൈമാന്‍ ജനിച്ചു. 1969 ഓടെ ഇരുവരും പിരിഞ്ഞു. പിന്നീട് പലരുമായി ബില്‍ പ്രണയത്തിലായെങ്കിലും, 1989 ല്‍ ബില്‍ വീണ്ടും വിവാഹിതനായി. മാന്‍ഡി സ്മിത്ത് ആയിരുന്നു വധു. ഇരുവരും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു.

ബില്ലിനെ വിവാഹം കഴിക്കുമ്പോള്‍ മാന്‍ഡിയുടെ പ്രായം 19 ആയിരുന്നു. ബില്ലിനാകട്ടെ 52 ഉം. ബില്ലും മാന്‍ഡിയും പ്രണയത്തിലാകുമ്പോള്‍ മാന്‍ഡിയ്ക്ക് വയസ് 13 ആയിരുന്നു. മാന്‍ഡിയുടെ അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടു കൂടി തന്നെയായിരുന്നു ആ പ്രണയം ഇരുവരും മുന്നോട്ട് കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വലിയ വിവാദമായി മാറി ആ വിവാഹം. പക്ഷെ വെറും ഒമ്പത് മാസമേ ആ ദാമ്പത്യ ജീവിതത്തിന് ആയുസുണ്ടായിരുന്നുള്ളൂ. ആ ദാമ്പത്യ ജീവിതം അവിടെ അവസാനിച്ചുവെങ്കിലും, ട്വിസ്റ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ബില്ലിന്റേയും മാന്‍ഡിയുടേയും വിവാഹമോചനത്തിന് ശേഷം ബില്ലിന്റെ മകന്‍ സ്റ്റീഫന്‍ വിവാഹിതനായി. വധു മാന്‍ഡിയുടെ അമ്മ പാറ്റ്‌സിയായിരുന്നു. സ്റ്റീഫന്റെ പ്രായം 31 ഉം പാറ്റ്‌സിയുടെ പ്രായം 46 ഉം ആയിരുന്നു. ഇതിനിടെ ബില്‍ 30 കാരിയായ സൂസന്‍ അക്കോസ്റ്റയെ 1993ല്‍ വിവാഹം കഴിച്ചു.

സ്റ്റീഫന്റേയും പാറ്റിസിയുടേയും വിവാഹം ആ നാലുപേര്‍ക്കുമിടയിലെ ബന്ധങ്ങളെ ചക്കകുഴയുന്നത് പോലെ കുഴച്ചുമറച്ചുകളഞ്ഞു. വിവാഹത്തോടെ സ്റ്റീഫന്‍ മാന്‍ഡിയുടെ സ്റ്റെപ് സണ്ണും സ്റ്റെപ്പ് ഫാദറുമായി ഒരേസമയം. ബില്ല് ആകട്ടെ തന്റെ മകന്റെ തന്നെ മരുമകനും അച്ഛനും. പിന്നീട് തനിക്ക് ജീവിതത്തില്‍ സംഭവിച്ച പിഴവായിരുന്നു മാന്‍ഡിയുമായുള്ള വിവാഹമെന്ന് ബില്‍ പറഞ്ഞിട്ടുണ്ട്.

Bill Wyman and Mandy Smith
മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി
Bill Wyman and Mandy Smith
പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ
Bill Wyman and Mandy Smith
'പരീക്ഷണം പാളി, തലയിലെ ചര്‍മം പൊള്ളി അടര്‍ന്നു'; അനുഭവം വെളിപ്പെടുത്തി സോഹ അലി ഖാന്‍
Summary

Bill Wyman and Mandy Smith's love story and marriage. Later His son married Mandy's mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com