India

ക്ലാസില്‍ നിന്ന് പുറത്താക്കി; പ്രിന്‍സിപ്പാളിന് വെടിവച്ച് വീഴ്ത്തി 17കാരന്‍

ക്ലാസില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനെ വെടിവച്ചു വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ക്ലാസില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനെ വെടിവച്ചു വീഴ്ത്തി. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം അരങ്ങേറിയത്. സ്‌കൂളില്‍ സ്ഥിരം പ്രശ്‌നക്കാരനായതോടെ മുന്‍പ് പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് 16 ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് വിദ്യാര്‍ത്ഥി ബിജ്‌നോറിലെ സ്‌കൂളിലെത്തിയത്. 

പെട്ടെന്ന് ക്ഷുഭിതാനാകുന്ന 17കാരന്‍ മറ്റ് വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചിരുന്നതായി അധ്യാപകര്‍ പറയുന്നു. ഇന്നലെ രാവിലെ അമ്മയുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥി അച്ചടക്ക നടപടി പിന്‍വലിച്ച് തന്നെ ക്ലാസില്‍ കയറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ നിലപാടില്‍ ഉറച്ചുനിന്നു. അമ്മയോടൊപ്പം പോയ വിദ്യാര്‍ത്ഥി നാടന്‍ തോക്കുമായി തിരിച്ചെത്തിയാണ് പ്രധാനാധ്യപകനെ വെടിവച്ചത്.

ഓഫീസ് മുറിയിലേക്ക് ഓടിക്കയറിയ കുട്ടി പ്രിന്‍സിപ്പാളിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പ്രിന്‍സിപ്പാളിന്റെ, തോളെല്ലിന് വെടിയേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അധ്യാപകന്‍ അപകട നില തരണം ചെയ്തു. വെടിവച്ച ശേഷം തോക്കുമായി ഒളിവില്‍ പോയ വിദ്യാര്‍ത്ഥിയെ പൊലീസ് തിരയുകയാണ്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ 17 കാരനെതിരെ കരുതിക്കൂട്ടിയുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി