India

ക്ഷേത്ര ദര്‍ശനത്തിനെത്തിയ ദളിത് യുവതിയെ മൂവര്‍ സംഘം കൂട്ടബലാത്സംഗം ചെയ്തു; സംഭവം ഉത്തര്‍പ്രദേശില്‍

അമാവാസി ദിനത്തിലെ പ്രത്യേക പ്രാര്‍ത്ഥനക്കായി തിങ്കളാഴ്ച രാത്രി 11 മണിക്ക് അമ്പലത്തില്‍ എത്തിയതായിരുന്നു യുവതി

സമകാലിക മലയാളം ഡെസ്ക്

പ്രാര്‍ത്ഥിക്കാര്‍ ക്ഷേത്രത്തില്‍ എത്തിയ ദളിത് സ്ത്രീയെ മൂന്ന്‌പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ സിതീപുര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. നീംസര്‍ എന്ന് അറിയപ്പെടുന്ന ക്ഷേത്രത്തില്‍ നൈമിഷരണ്യ ധം അമ്പലത്തില്‍ ദര്‍ശനത്തിന് വന്നതായിരുന്നു 26 കാരിയായ യുവതി. സംഭവത്തില്‍ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

അമാവാസി ദിനത്തിലെ പ്രത്യേക പ്രാര്‍ത്ഥനക്കായി തിങ്കളാഴ്ച രാത്രി 11 മണിക്ക് അമ്പലത്തില്‍ എത്തിയതായിരുന്നു യുവതി. 19 കാരനായ അനന്തിരവനും യുവതിയുടെ കൂടെയുണ്ടായിരുന്നു. അമ്പലത്തിന് അടുത്തുവെച്ച് യുവതിയെ മൂവര്‍സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച അനന്തിരവനെ തല്ലിച്ചതക്കുകയും ചെയ്തു. 

യുവാവ് ഉടനെ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. രാമു(32), രമേഷുര്‍ കശ്യപ് (42), പത്രു കശ്യപ് (23) എന്നിവരാണ് അറസ്റ്റിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT