India

ഗര്‍ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; എന്നെ തൂക്കിലേറ്റൂ; പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ് എഴുതി നല്‍കി; അറസ്റ്റ്

ഗര്‍ഭഛിദ്രം നടത്താന്‍ പണമില്ലാത്തതിനാല്‍ ഇരുവരും തമ്മില്‍ സ്ഥിരം വഴക്കിട്ടിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഗര്‍ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.  ഇരുപത്തേഴുകാരനായ യുവാവും ഇരുപത്തിനാലുകാരിയായ യുവതിയും കഴിഞ്ഞ അഞ്ചു മാസത്തോളമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി.

ഗര്‍ഭഛിദ്രം നടത്താന്‍ പണമില്ലാത്തതിനാല്‍ ഇരുവരും തമ്മില്‍ സ്ഥിരം വഴക്കു കൂടിയിരുന്നതായി രഞ്ജങ്കോണ്‍ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ശുഭാങി ഖട്ടെ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വീണ്ടും വഴക്കായി. ഇതിനിടെ പ്രകോപിതനായ യുവാവ് യുവതിയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. ഇതിനുശേഷം വീടുപൂട്ടി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

സ്‌റ്റേഷനില്‍ എത്തിയ ശേഷം പേപ്പറും പേനയും ചോദിച്ച യുവാവ് താന്‍ വിഷാദരോഗത്തിന് അടിമയാണെന്നും ഗര്‍ഭിണിയായ ജീവിതപങ്കാളിയെ കൊലപ്പെടുത്തിയെന്നും എന്നെ തൂക്കിലേറ്റൂ എന്നും എഴുതി നല്‍കുകയായിരുന്നു. ശിക്ഷയെടുക്കണമെന്നാവശ്യപ്പെട്ട് വീടിന്റെ താക്കോല്‍ പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT