സോണിയ, രാഹുല്‍ (ഫയല്‍ ചിത്രം) 
India

ഗുജറാത്തികള്‍ നുഴഞ്ഞുകയറ്റക്കാര്‍ ! , അപ്പോള്‍ ഇറ്റലിക്കാരോ ?; സോണിയയെ ഉന്നമിട്ട് ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും നുഴഞ്ഞുകയറ്റക്കാരെന്ന് അധീര്‍ രഞ്ജന്‍ ചൗധരി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും നുഴഞ്ഞുകയറ്റക്കാരെന്നു വിളിച്ച കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി. ചൗധരിയുടെ പരാമര്‍ശം പാര്‍ലമെന്റില്‍ വന്‍ ബഹളത്തിന് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രധാനമന്ത്രിയെ അപമാനിച്ചെന്നും, അദ്ദേഹം മാപ്പുപറയണമെന്നുമാണ് ബിജെപി എംപിമാര്‍ ബഹളം വെച്ചത്.

അതിനിടെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ ഉന്നമിട്ട് ബിജെപി വക്താവ് സാംബിത് പത്ര രംഗത്തെത്തി. നരേന്ദ്രമോദിയും അമിത് ഷായും ഗുജറാത്തികളാണ്. ഗുജറാത്തികള്‍ നുഴഞ്ഞുകയറ്റക്കാരാണ് ? അപ്പോള്‍ ഇറ്റലിക്കാരോ എന്ന് സാംബിത് പത്ര ട്വീറ്റിലൂടെ ചോദിച്ചു.

നരേന്ദ്രമോദിയും അമിത് ഷായും  നുഴഞ്ഞുകയറ്റക്കാരാണ്. മോദിയുടെയും അമിത് ഷായുടെയും വീടുകള്‍ ഗുജറാത്തിലാണ്. അവര്‍ താമസിക്കുന്നത് ഡല്‍ഹിയിലും എന്നാണ് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിന്റെ സ്വന്തം നേതാവാണ് നുഴഞ്ഞുകയറ്റക്കാര്‍. അതേ കുറ്റം മറ്റുള്ളവരുടെ മേല്‍ ആരോപിക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം