India

ഗുജറാത്തിലേറ്റ തിരിച്ചടിക്ക് പിന്നാലെ മുഖം മിനുക്കാന്‍ ജനകീയ ബജറ്റുമായി മോദി സര്‍ക്കാര്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമീണ മേഖലയില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിക്ക് പിന്നാലെ ജനകീയ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍. കര്‍ഷക മേഖലയില്‍ വന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമീണ മേഖലയില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിക്ക് പിന്നാലെ ജനകീയ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍. കാര്‍ഷിക മേഖലയില്‍ വന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന. ഗ്രാമീണമേഖലയില്‍ നിരവധി പേര്‍ക്ക് തൊഴില്‍, അടിസ്ഥാന സൗകര്യമേഖലകളില്‍ നിരവധി പ്രഖ്യാപനങ്ങളുമായാണ് മോദി സര്‍ക്കാരിന്റെ ബജറ്റ് ഒരുങ്ങുന്നത്. 

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമീണമേഖയില്‍  വലിയ തിരിച്ചടി നേരിട്ടിരുന്നു. നഗര പ്രദേശങ്ങളിലെ പിന്തുണയോടയാണ് ഇത്തവണ അഞ്ചാം തവണയും അധികാരത്തിലെത്താന്‍ സഹായകമായത്. ഗുജറാത്ത്  മോഡല്‍ വികസനം ഉയര്‍ത്തികാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാല്‍ സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. 150  സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ്അമിത് ഷാ പ്രഖ്യാപിച്ചെങ്കിലും 99 സീറ്റുകള്‍ മാത്രമാണ്  നേടാനായത്. 

കഴിഞ്ഞ വര്‍ഷത്തിന് സമാനമായ രീതിയില്‍ ഇത്തവണ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍