India

ഗുജറാത്തില്‍ നിയന്ത്രണംവിട്ട് കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ മരിച്ചു

ഗുജറാത്തിലെ പാഞ്ച്മഹല്‍ ജില്ലയില്‍ കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ പാഞ്ച്മഹല്‍ ജില്ലയില്‍ കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ മരിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ കാറിന്റെ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. പത്ത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റ് മൂന്ന് പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. മുഹമ്മദ് ബിലാല്‍ (17), മുഹമ്മദ് റൗഫ് (14), മുഹമ്മദ് സാജിദ് (13), ഗുല്‍ അഫ്‌റോസ് (13), അസീന ബാനു (11), മുഹമ്മദ് താഹിര്‍ (11), മുഹമ്മദ് യൂസഫ് (ഏഴ്) എന്നിവരാണ് മരിച്ചത്.

ഹാലോളിലുള്ള ബന്ധുവീട് സന്ദര്‍ശിച്ച് മടങ്ങവെയാണ് കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ജംബുഗോഡയിലെ ഭാട്ട് ഗ്രാമത്തില്‍വെച്ച് വളവ് തിരിയുന്നതിനിടെ വാഹനത്തിന്റ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളമുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നയുടനെ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി രക്ഷപ്പെട്ട മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT