ലക്നൗ: മഹാരാഷ്ട്രയിലെ പാല്ഘര് ആള്ക്കൂട്ടക്കൊലയുടെ ഞെട്ടല് മാറും മുന്പ് ഉത്തര്പ്രദേശിലും സമാനമായ സംഭവം. ലോക്ക്ഡൗണിനെ തുടര്ന്ന് ക്ഷേത്രത്തില് താത്കാലികമായി താമസിച്ചിരുന്ന രണ്ട് സന്യാസിമാരെ കുത്തിക്കൊലപ്പെടുത്തി. അക്രമിയെ മോഷ്ടാവെന്ന് ആരോപിച്ചതാണ് പ്രകോപനത്തിന് കാരണം.
ഉത്തര്പ്രദേശിലെ ബുലന്ദ്ഷഹറില് ഇന്നലെ വൈകീട്ടാണ് സംഭവം. 55 ഉം 35 ഉം വയസുളള സന്യാസിമാരെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാജു എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തില് ശക്തമായ നടപടികള് സ്വീകരിക്കാന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
രാജു മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. കുറ്റകൃത്യത്തില് വര്ഗീയ പ്രശ്നങ്ങള് ഒന്നുമില്ലെന്ന് പൊലീസ് പറയുന്നു. ചവണ മോഷ്ടിച്ചതിന് രാജുവിനെ ക്ഷേത്രത്തിലെ പൂജാരിമാര് ശകാരിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് ഉപയോഗിച്ച നിലയിലാണ് രാജുവിനെ കണ്ടെത്തിയത്. ഇയാള്ക്കെതിരെ ക്ഷേത്രത്തിലെ പൂജാരിമാര് മോഷണക്കുറ്റം ആരോപിച്ചത് മുതല് ഇയാള് കുപിതനായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്ന്ന് ഇന്നലെ രാത്രി കത്തിയെടുത്ത് രണ്ടു സന്യാസിമാരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates