India

ചാനൽ മാറ്റുന്നതിനെ ചൊല്ലി തർക്കം ; ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ ​ഗുരുതരാവസ്ഥയിൽ

ടെലിവിഷന്‍ ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തില്‍ കലാശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടെലിവിഷന്‍ ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തില്‍ കലാശിച്ചു. തമിഴ്‌നാട്ടിലെ അയോതി നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ വീരന്‍ (50) ആണ് ഭാര്യ ഉഷയെ ആക്രമിച്ചത്. ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യയുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

പഴയകാല സിനിമ ഗാനങ്ങള്‍ കാണുകയായിരുന്നു വീരന്‍. ഈ സമയം ഭാര്യ വന്ന് ചാനല്‍ മാറ്റി. എന്നാൽ വീരൻ റിമോട്ട് തട്ടിപ്പറിച്ചെടുത്ത് ​ഗാനങ്ങൾ വീണ്ടും വെച്ചു. ഇതോടെ ദേഷ്യം വന്ന ഭാര്യ റിമോട്ടിനായി പിടിവലി നടത്തി. ഭർത്താവ് റിമോട്ട് വിട്ടുകൊടുക്കാതിരുന്നതിനെ തുടർന്ന് ഭാര്യ വീരന് നേർക്ക്  അസഭ്യവർഷം നടത്തി. 

ഇതിൽ ദേഷ്യം പൂണ്ട് ഭർത്താവ് ഭാര്യയെ പിടിച്ചുതള്ളി. നിലത്തുവീണ ഉഷ എഴുന്നേറ്റ് വന്ന് ഭര്‍ത്താവിനെ അടിച്ചു. ഇതോടെ വീരന്‍ അടുക്കളയില്‍ ചെന്ന് കത്തി എടുത്തുകൊണ്ടുവന്നു ഭാര്യയെ കുത്തുകയായിരുന്നു. നെഞ്ചിലും വയറ്റിലും കഴുത്തിലും പല തവണ കുത്തി.ഉഷയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് അവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. 

സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വീരനെ മറീന പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ