India

ചിത്രപൂര്‍ണിമ പൂജയ്ക്കിടെ അമ്പലത്തില്‍ തിക്കും തിരക്കും ; ഏഴു പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

അമ്പലത്തില്‍ നിന്ന് നല്‍കുന്ന കൈനീട്ടം സ്വീകരിക്കാന്‍ നൂറ് കണക്കിന് ആളുകള്‍ തിക്കിത്തിരക്കിയതോടെയാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ത്രിച്ചി:  ത്രിച്ചിയിലെ കറുപ്പസ്വാമി അമ്പലത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചു.10 പേര്‍ക്ക് പരിക്ക്. രാവിലെ ചിത്ര പൂര്‍ണിമ പൂജയ്ക്കിടെയാണ് അപകടമുണ്ടായത്. അമ്പലത്തില്‍ നിന്ന് നല്‍കുന്ന കൈനീട്ടം സ്വീകരിക്കാന്‍ നൂറ് കണക്കിന് ആളുകള്‍ തിക്കിത്തിരക്കിയതോടെയാണ് അപകടമുണ്ടായത് എന്ന് പൂജാരി പറഞ്ഞു.
 
പരിക്കേറ്റവരെ ഉടന്‍ തന്നെ തുറൈയൂരിലെ ആശുപത്രിയിലേക്ക് മാറ്റി. വിശ്വാസികള്‍ കാണിക്കയായി നല്‍കുന്നതില്‍ നിന്നും പൂജിച്ച് നല്‍കുന്ന കൈനീട്ടമാണ് ഇവിടുത്തെ വിശേഷ വസ്തു. കറുപ്പസ്വാമിയുടെ കൈനീട്ടം വീട്ടിലെത്തിയാല്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.

അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

ഇരട്ടി ലാഭം, ഗ്യാരണ്ടീഡ് റിട്ടേണ്‍; മുതിര്‍ന്നവര്‍ക്കായി കോംബോ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, വിശദാംശങ്ങള്‍

സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

DRDO-യിൽ 195 അപ്രന്റീസ് ഒഴിവുകൾ; ITI മുതൽ BE/B.Tech വരെ യോഗ്യത; ഹൈദരാബാദിൽ പരിശീലനം

'ടൊവിയും ഞാനും കസിന്‍സാണ്, എന്റെ അമ്മയും അവന്റെ അച്ഛനും ഒന്നിച്ച് പഠിച്ചവര്‍'; അടുപ്പത്തെക്കുറിച്ച് നിവിന്‍ പോളി