India

ചിദംബരത്തെ തിഹാറില്‍ അയയ്ക്കരുത്, ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കണം: സുപ്രീം കോടതി

ചിദംബരത്തെ തിഹാറില്‍ അയയ്ക്കരുത്, ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കണം: സുപ്രീം കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി. ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയയ്ക്കരുതെന്ന് സിബിഐയോട് കോടതി നിര്‍ദേശിച്ചു.

വിചാരണ കോടതിയുടെ റിമാന്‍ഡ് ഉത്തരവിനെതിരെ ചിദംബരം നല്‍കിയ ഹര്‍ജിയിലാണ്, ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. ഇടക്കാല ജാമ്യം ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ക്കായി ചിദംബരം വിചാരണക്കോടതിയെ തന്നെ സമീപിക്കണം. വിചാരണക്കോടതി ഇടക്കാല ജാമ്യം നിഷേധിക്കുന്നപക്ഷം ചിദംബരത്തിന്റെ കസ്റ്റഡി മൂന്നു ദിവസം കൂടി നീട്ടിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. 

ചിദംബരം നല്‍കിയ മറ്റു ഹര്‍ജികളില്‍ വ്യാഴാഴ്ച വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. വ്യാഴാഴ്ചയ്ക്കകം മറുപടി അറിയിക്കാന്‍ സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്