India

ചിന്‍മയാനന്ദിന് എതിരെ ലൈംഗിക അതിക്രമത്തിന് കേസ് കൊടുത്ത വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

ബിജെപി നേതാവ് ചിന്‍മയാനന്ദിന് എതിരെ ലൈംഗിക അതിക്രമത്തിന് കേസ് കൊടുത്ത നിയമവിദ്യാര്‍ത്ഥിനി അറസ്റ്റില്‍.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ബിജെപി നേതാവ് ചിന്‍മയാനന്ദിന് എതിരെ ലൈംഗിക അതിക്രമത്തിന് കേസ് കൊടുത്ത നിയമവിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന ചിന്‍മയാനന്ദിന്റെ പരാതിയിലാണ് അന്വേഷണ സംഘം വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കോടതിയിലേക്ക് പോകുംവഴി പെണ്‍കുട്ടിയെ തടഞ്ഞ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. 

ചിന്‍മയാനന്ദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സഞ്ജയ് സിങ്, സച്ചിന്‍ സിങ്, വിക്രം എന്നിവരാണ് അറസ്റ്റിലായത്. അപകീര്‍ത്തികരമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നും അല്ലെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് അറസ്റ്റിലായവര്‍ ചിന്മയാനന്ദിനു സന്ദേശം അയച്ചിരുന്നെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തില്‍ വിദ്യാര്‍ഥിനിയും സഞ്ജയ് സിങ്ങും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. 

കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്നും തനിക്ക് സംരക്ഷണം നല്‍കണം എന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രത്യോേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഇതിന് പിന്നാലെ, പുതിയ ഹര്‍ജിയുമായി ഷാജഹാന്‍പൂരിലെ കോടതിയിലേക്ക് പോകും വഴിയായിരുന്നു പൊലീസ് നടപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT