India

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കോടതിവിധിയില്‍ സന്തോഷിക്കുന്നു; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി 

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ സുപ്രീംകോടതി വിധിയില്‍ സന്തോഷിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു:  കര്‍ണാടകയില്‍ ശനിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ സുപ്രീംകോടതി വിധിയില്‍ സന്തോഷിക്കുന്നു. നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇതിലുടെ വെളിവാകുന്നതെന്നും ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ചു.

നീതിന്യായവ്യവസ്ഥയെ കളങ്കപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി വിധിയെ ചരിത്രപരമായ വിധിയെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഇവര്‍ തന്നെയാണ് ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. ഇതിലുടെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നതെന്ന് സാംബിത് പത്ര വിമര്‍ശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം