ചിത്രം: പിടിഐ 
India

ചൂടും കോവിഡും തമ്മില്‍ ബന്ധമുണ്ടോ?: കണക്കുകള്‍ പറയുന്നത് ഇങ്ങനെ; പഠനറിപ്പോര്‍ട്ട് 

അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതും കോവിഡ് കേസുകള്‍ കുറയുന്നതും തമ്മിലുളള പരസ്പര ബന്ധം 85 ശതമാനം വരെ വരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: അന്തരീക്ഷ ഊഷ്മാവും കോവിഡും തമ്മില്‍ പരസ്പര ബന്ധമുണ്ടെന്ന് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠന റിപ്പോര്‍ട്ട്. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതും കോവിഡ് കേസുകള്‍ കുറയുന്നതും തമ്മിലുളള പരസ്പര ബന്ധം 85 ശതമാനം വരെ വരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളെ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഗണിത ശാസ്ത്ര മോഡലിനെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്. ലോകാരോഗ്യസംഘടനയുടെ കോവിഡ് ഡേറ്റകളും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അന്തരീക്ഷ ഊഷ്മാവിന്റെ വിവരങ്ങളും പരസ്പരം താരതമ്യം ചെയ്താണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും കോവിഡ് കേസുകള്‍ ഉയരുന്നതും അവിടങ്ങളിലെ ശരാശരി ചൂടും ഈര്‍പ്പവും പരസ്പരം ബന്ധപ്പെടുത്തിയാണ് പഠനം നടത്തിയത്.

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഉയരുന്നതും ചൂട് ഉയരുന്നതും തമ്മിലുളള ബന്ധം 85 ശതമാനം വരും. കര്‍ണാടകയില്‍ ഇത് 88 ശതമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ശരാശരി അന്തരീക്ഷ ഊഷ്മാവ് 25 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരുന്ന പ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നതായാണ് ദൃശ്യമാകുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമൂഹിക അകലം പാലിക്കുന്നത് രോഗബാധ നിയന്ത്രിക്കുന്നതില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. കോവിഡ് രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസിന് തണുത്ത, വരണ്ടുണങ്ങിയ പ്രദേശങ്ങള്‍ അതിജീവനത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ്. 21 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ അന്തരീക്ഷ ഊഷ്മാവ് ഉളള പ്രദേശങ്ങളില്‍ കൊറോണ വൈറസിന് 72 മണിക്കൂര്‍ വരെ അതിജീവിക്കാന്‍ കഴിയുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി