India

ചെന്നൈയില്‍ നിന്നും സഹോദരനെ കാണാനെത്തി;  കോവിഡെന്ന സംശയത്താല്‍ 55 കാരനെ വീട്ടില്‍ കയറ്റിയില്ല; മൂന്ന് ദിവസം പട്ടിണി 

രാജുവിന്റെ ദുരവസ്ഥ കണ്ട ചില ഡ്രൈവര്‍മാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  കോവിഡുണ്ടെന്ന സംശയത്താല്‍ 55 വയസ്സുകാരനെ വീട്ടില്‍ കയറ്റാതെ കുടുംബാംഗങ്ങള്‍. വീട്ടുകാര്‍  അഭയം നല്‍കാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്ക് പട്ടിണികിടക്കേണ്ടി വന്നതു മൂന്നു ദിവസം. ചെന്നൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ എന്‍ രാജു സഹോദരനെ കാണുന്നതിനായി തഞ്ചാവൂരിലേക്കു വന്നതായിരുന്നു. എന്നാല്‍ ഇയാള്‍ക്കു കോവിഡ് ഉണ്ടെന്ന ഭയത്താല്‍ കുടുംബാംഗങ്ങള്‍ വീട്ടിലേക്കു കയറ്റിയില്ല. തുടര്‍ന്നു പട്ടുക്കോട്ടയിലുള്ള ഒരു ഓഡിറ്റോറിയത്തില്‍ ഭക്ഷണമില്ലാതെ 3 ദിവസം കിടന്നു.

രാജുവിന്റെ ദുരവസ്ഥ കണ്ട ചില ഡ്രൈവര്‍മാര്‍ പട്ടുക്കോട്ട മുനിസിപ്പല്‍ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്മ കന്റീനില്‍ നിന്നു ഭക്ഷണം എത്തിച്ചു. അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാളെ പിന്നീടു കുടുംബാംഗങ്ങള്‍ സ്വീകരിക്കാന്‍ തയാറായി. രാജുവിന്റെ സാംപിളുകള്‍ പരിശോധനക്കയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT