India

ചൈനീസ് റെസ്‌റ്റോറന്റുകള്‍ നിരോധിക്കണം, ജനം ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കണമെന്നും കേന്ദ്രമന്ത്രി

രാജ്യത്ത് ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റെസ്‌റ്റോറന്റുകള്‍ നിരോധിക്കണമെന്ന ആവശ്യമാണ് കേന്ദ്രമന്ത്രി രാംദാസ് അതാവലെ ഉന്നയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചതില്‍, ചൈനയ്‌ക്കെതിരെയുളള രോഷം രാജ്യത്ത് തുടരുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങ്ങിന്റെ ചിത്രം കത്തിച്ച് പ്രതിഷേധിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു. ചൈനീസ് ഉത്പനങ്ങള്‍ നിരോധിക്കണം എന്നത് അടക്കമുളള ആവശ്യങ്ങളും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഫോര്‍ജി എക്പ്യൂമെന്റ്‌സ് നവീകരണത്തില്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് ബിഎസ്എന്‍എല്ലിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ഇത്തരം നിരോധന ആഹ്വാനങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ് കേന്ദ്രമന്ത്രി.

രാജ്യത്ത് ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റെസ്‌റ്റോറന്റുകള്‍ നിരോധിക്കണമെന്ന ആവശ്യമാണ് കേന്ദ്രമന്ത്രി രാംദാസ് അതാവലെ ഉന്നയിച്ചത്. ജനങ്ങള്‍ ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 55 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാന്‍ ഇന്റലിജന്‍സ് വിഭാഗം ശുപാര്‍ശ ചെയ്തതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സൂം, ടിക് ടോക്ക് പോലുളള ജനപ്രിയ ആപ്പുകള്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കാനാണ് ഇന്റലിജന്‍സ് വിഭാഗം ശുപാര്‍ശ ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

SCROLL FOR NEXT