India

ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയും ; നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമെന്ന് സര്‍വെ

ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സര്‍വേ ഫലം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ്  നടക്കാനിരിക്കുന്ന ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയുമെന്ന് അഭിപ്രായ സര്‍വെ. ഈ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മികച്ച നേട്ടമുണ്ടാക്കുമെന്നും, വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. എബിപി ന്യൂസ്- സീ വോട്ടറാണ് അഭിപ്രായ സര്‍വേ സംഘടിപ്പിച്ചത്. 

മധ്യപ്രദേശിലെ 230 സീറ്റുകളില്‍ 117 എണ്ണം നേടി കോണ്‍ഗ്രസ് അധികാരത്തില്‍  ശക്തമായി തിരിച്ചെത്തും. രാജസ്ഥാനിലെ 200 സീറ്റുകളില്‍ 130ഉം ഛത്തിസ്ഗഢിലെ 90 സീറ്റുകളില്‍ 54ഉം കോണ്‍ഗ്രസ് നേടും. രാജസ്ഥാനിലാണ് ബിജെപി തകര്‍ന്നടിയുക. ഇവിടെ കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാകും ഉണ്ടാക്കുക. ആകെയുള്ള 200 സീറ്റില്‍ 130 എണ്ണവും കോണ്‍ഗ്രസ് കൈക്കലാക്കുമെന്ന് സര്‍വേ പറയുന്നു. 

രാജസ്ഥാനില്‍ ബിജെപിക്ക് 57 സീറ്റാണ് ലഭിക്കുക. ബിജെപിക്ക്  മധ്യപ്രദേശില്‍ 106 ഉം, ഛത്തിസ്ഗഢില്‍ 33 ഉം സീറ്റുകളാകും ലഭിക്കുക. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, മോദി പ്രഭാവത്തില്‍ മുങ്ങി ഈ മൂന്നു സംസ്ഥാനങ്ങളിലും ബിജെപി നേട്ടമുണ്ടാക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കുമായി 65 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോദിക്കാണ് മുന്‍തൂക്കം. റേറ്റിങ് വളരെ പിന്നിലായി രാഹുല്‍ ഗാന്ധി രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധവളപത്രം ജൂണ്‍ ആദ്യ ആഴ്ച, കേന്ദ്രത്തില്‍ നിന്ന് പരമാവധി തുക വാങ്ങിയെടുക്കും: മുഖ്യമന്ത്രി

ചർമത്തിൽ ഐസ് ക്യൂബ്സ് നേരിട്ടു പ്രയോ​ഗിക്കരുത്; എങ്ങനെ സുരക്ഷിതമായി ഉപയോ​ഗിക്കാം

'മറ്റാരെങ്കിലും ദുരുപയോഗം ചെയ്യും'; കോക്രോച്ച് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യണം, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അഭിഭാഷകര്‍

'അന്‍സിബ മതം മറ്റാന്‍ ശ്രമിച്ചിട്ടില്ല, ടിനി ടോം എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് അറിയില്ല'; ആരോപണം തള്ളി ശ്രീകൈലാസ്

രാത്രി ഉറങ്ങുന്നതിന് മുൻപ് എത്ര വെള്ളം കുടിക്കണം, അളവു കൂടിയാൽ വിപരീതഫലം

SCROLL FOR NEXT